Malayali Media
Kerala

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷം; സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെ രണ്ട് നേതാക്കൾ പിടിയിൽ

Admin User16 Sept 20266 views 3 min read
ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷം; സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെ രണ്ട് നേതാക്കൾ പിടിയിൽ
Advertisement

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ മുതിർന്ന സി.പി.ഐ.എം നേതാവ് അറസ്റ്റിൽ. സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എൻ. ഗിരീഷ് (എം. ഗിരീഷ്), പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗം സി.പി. ജലീൽ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മുക്കം സ്വദേശിയായ സിറാജുദ്ദീനെ ക്രൂരമായി ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഗിരീഷും ബ്രാഞ്ച് അംഗം ജലീലും പിടിയിലായത്. ആകെ അഞ്ച് പ്രതികളുള്ള ഈ കേസിൽ രണ്ടുപേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇന്ന് പുലർച്ചെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകളിലും തട്ടിപ്പുകളിലും നേരത്തെതന്നെ പോലീസ് ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

യു.ഡി.എഫ് സർക്കാർ ഭരണം ഏറ്റെടുത്തയുടൻ തന്നെ കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് വിടുകയായിരുന്നു. സി.പി.ഐ.എമ്മിന്റെ കോഴിക്കോട് ജില്ലയിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് എൻ. ഗിരീഷ്. 2024 നവംബർ 26-നായിരുന്നു ഏറെ കോളിളക്കം സൃഷ്ടിച്ച ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് രാവിലെ മുതൽ പകൽ മുഴുവൻ നീണ്ടുനിന്ന വലിയ സംഘർഷങ്ങളാണ് പോളിംഗ് കേന്ദ്രത്തിലുണ്ടായത്. ആ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത 1168-ാം നമ്പർ എഫ്.ഐ.ആറിലാണ് ഇപ്പോൾ നിർണ്ണായകമായ ഈ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags:#cpim
Advertisement

Related News

പിണറായിയും കുടുംബവും കേരളത്തിലെ വൻ മാഫിയാ സംഘം; തന്റെ പഴയ വെളിപ്പെടുത്തലുകൾ സത്യമെന്ന് തെളിഞ്ഞതായി സ്വപ്ന സുരേഷ്

പിണറായിയും കുടുംബവും കേരളത്തിലെ വൻ മാഫിയാ സംഘം; തന്റെ പഴയ വെളിപ്പെടുത്തലുകൾ സത്യമെന്ന് തെളിഞ്ഞതായി സ്വപ്ന സുരേഷ്

എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസ് വിമതൻ ബിജു മാത്യൂസ് പാലാ നഗരസഭാ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു

എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസ് വിമതൻ ബിജു മാത്യൂസ് പാലാ നഗരസഭാ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു

റിപ്പോർട്ടർ ടി.വിയിലെ റെയ്ഡ് നിയമപ്രകാരം; സംപ്രേക്ഷണം മുടങ്ങിയതായി അറിയില്ലെന്നും വാർത്ത കണ്ടത് ആ ചാനലിൽത്തന്നെയെന്നും മുഖ്യമന്ത്രി

റിപ്പോർട്ടർ ടി.വിയിലെ റെയ്ഡ് നിയമപ്രകാരം; സംപ്രേക്ഷണം മുടങ്ങിയതായി അറിയില്ലെന്നും വാർത്ത കണ്ടത് ആ ചാനലിൽത്തന്നെയെന്നും മുഖ്യമന്ത്രി

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വസതിയിൽ നിന്ന് വൻ മദ്യശേഖരം കണ്ടെടുത്തു; 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനും പിടിച്ചെടുത്തു

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വസതിയിൽ നിന്ന് വൻ മദ്യശേഖരം കണ്ടെടുത്തു; 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനും പിടിച്ചെടുത്തു

നടപടി സ്‌പോൺസർ നടത്തിയ അട്ടിമറികൾക്കെതിരെ; മാധ്യമവേട്ടയെന്ന പ്രചാരണം തള്ളി മന്ത്രി ഒ.ജെ. ജനീഷ്

നടപടി സ്‌പോൺസർ നടത്തിയ അട്ടിമറികൾക്കെതിരെ; മാധ്യമവേട്ടയെന്ന പ്രചാരണം തള്ളി മന്ത്രി ഒ.ജെ. ജനീഷ്

Comments

Add a Comment

Our Channels

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷം; സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെ രണ്ട് നേതാക്കൾ പിടിയിൽ | Malayali Media