**മലപ്പുറം:** സംസ്ഥാന സർക്കാർ ആർ.എസ്.എസിന്റെ വിനീത പാദസേവകരായി തരംതാഴുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് വിഷയത്തിൽ ആർ.എസ്.എസിന്റെ വാദങ്ങൾ കേരളത്തിലെ ഭരണകൂടം പരസ്യമായി ഏറ്റുപിടിക്കുന്നത് ആരെ പ്രീതിപ്പെടുത്താനാണെന്നും, ആർക്കുവേണ്ടിയാണ് നിലപാടിൽ മാറ്റം വരുത്തിയതെന്നും അദ്ദേഹം ചോദിച്ചു. സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'വഖഫ് നിയമവും യു.ഡി.എഫ് കീഴടങ്ങലും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എസ്.കെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ച ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് മുൻപ് പി.എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിടേണ്ട സാഹചര്യം ഉണ്ടായതെന്ന് പിണറായി വിജയൻ വിശദീകരിച്ചു. ധാരണാപത്രത്തിൽ ഒപ്പുവെച്ചാൽ മാത്രമേ അർഹമായ ഫണ്ട് ലഭിക്കൂ എന്ന സ്ഥിതി വന്നതോടെയാണ് എൽ.ഡി.എഫ് ചർച്ച ചെയ്ത് അത്തരം തീരുമാനത്തിലെത്തിയത്. എന്നാൽ ഈ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന വ്യക്തമായ നിലപാടാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് പി.എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് വീരവാദം മുഴക്കിയവർ ഇപ്പോൾ ഭരണത്തിലേറിയപ്പോൾ തികഞ്ഞ നുണകളാണ് പ്രചരിപ്പിക്കുന്നത്. ധാരണാപത്രത്തിൽ ഒപ്പിട്ടതിനാൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിട്ടും, അതിന് തയ്യാറാകാൻ യു.ഡി.എഫ് സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം രൂക്ഷമായി വിമർ
ശിച്ചു.





