തിരുവനന്തപുരം:ഓണാഘോഷ ഒരുക്കങ്ങൾക്കിടെ ആശങ്ക പടർത്തിക്കൊണ്ട് സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ വടക്കൻ ജില്ലകളിലാണ് പ്രധാനമായും ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുന്നത്. ഉത്രാടം വരെ മഴ തുടരുമെന്നാണ് നിലവിലെ കാലാവസ്ഥാ പ്രവചനം. ഇതോടെ തിരുവോണ ദിനത്തിലും മഴ പെയ്യുമോ എന്ന ആശങ്ക പൊതുജനങ്ങൾക്കിടയിൽ ഉയർന്നിട്ടുണ്ട്.
പ്രത്യേകിച്ച്, ഓണക്കാലത്തെ കച്ചവടം ലക്ഷ്യമിട്ട് നിരത്തിലിറങ്ങിയ വഴിയോര വ്യാപാരികളെ പ്രതികൂല കാലാവസ്ഥ വലിയ തോതിൽ ബാധിക്കുന്നുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാകാനും അതിശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മുന്നറിയിപ്പില്ലാത്ത മറ്റ് ജില്ലകളിൽ ഇടവിട്ടുള്ള നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാ
ക്കി.





