Malayali Media
Kerala

സംസ്ഥാനത്ത് കാലവർഷ മഴയിൽ 22 ശതമാനത്തിന്റെ ഇടിവ്; ഏറ്റവും കുറവ് രേഖപ്പെടുത്തി വയനാടും ഇടുക്കിയും

15 Aug 202618 views 3 min read
സംസ്ഥാനത്ത് കാലവർഷ മഴയിൽ 22 ശതമാനത്തിന്റെ ഇടിവ്; ഏറ്റവും കുറവ് രേഖപ്പെടുത്തി വയനാടും ഇടുക്കിയും
Advertisement

**തിരുവനന്തപുരം:** കേരളത്തിൽ ഇത്തവണത്തെ കാലവർഷ മഴയിൽ 22 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 15 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷം സംസ്ഥാനത്ത് ആകെ ലഭിച്ചത് 1213.1 മില്ലിമീറ്റർ മഴയാണ്. എന്നാൽ സാധാരണ ലഭിക്കേണ്ടിയിരുന്നത് 1556.2 മില്ലിമീറ്റർ മഴയായിരുന്നു. ആകെ ഏഴ് ജില്ലകളിലാണ് മഴയിൽ കാര്യമായ കുറവുണ്ടായിട്ടുള്ളത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ മഴക്കുറവ് നേരിട്ടിരിക്കുന്നത് വയനാട്, ഇടുക്കി ജില്ലകളിലാണ്.

Advertisement

Comments

Add a Comment

Our Channels

സംസ്ഥാനത്ത് കാലവർഷ മഴയിൽ 22 ശതമാനത്തിന്റെ ഇടിവ്; ഏറ്റവും കുറവ് രേഖപ്പെടുത്തി വയനാടും ഇടുക്കിയും | Malayali Media