Malayali Media
Kerala

മുഖ്യമന്ത്രിയുടെ അടുത്തയാൾ അറസ്റ്റിലായത് ജനങ്ങൾ അറിയേണ്ടതില്ലേ? റിപ്പോർട്ടർ വാർത്ത പിൻവലിച്ചതിനെതിരെ പി. ജയരാജൻ

12 Aug 202633 views 3 min read
മുഖ്യമന്ത്രിയുടെ അടുത്തയാൾ അറസ്റ്റിലായത് ജനങ്ങൾ അറിയേണ്ടതില്ലേ? റിപ്പോർട്ടർ വാർത്ത പിൻവലിച്ചതിനെതിരെ പി. ജയരാജൻ
Advertisement

കണ്ണൂർ: ലഹരിമരുന്ന് കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ അറസ്റ്റിലായ വിവരം ഫെയ്‌സ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി സി.പി.ഐ.എം നേതാവ് പി. ജയരാജൻ. ആഭ്യന്തര മന്ത്രി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ലഹരിവ്യാപാരികൾക്കെതിരെയാണോ അതോ വാർത്തകൾക്ക് എതിരെയോ എന്ന് പി. ജയരാജൻ ചോദിച്ചു. ഭരണാധികാരിയുടെ വിശ്വസ്തൻ പിടിയിലായ സംഭവം ജനങ്ങളിലേക്ക് എത്തേണ്ടതല്ലേ എന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ചോദ്യമുന്നയിച്ചു.

ഭരണകൂടത്തിന് അസ്വസ്ഥത ഉണ്ടാക്കുന്ന ചർച്ചകളോടും വാർത്തകളോടും പുറംതിരിഞ്ഞു നിൽക്കുന്നത് പ്രഗത്ഭ്യമല്ല, മറിച്ച് ഭീരുത്വത്തിന്റെ ലക്ഷണമാണെന്ന് ജയരാജൻ അഭിപ്രായപ്പെട്ടു. വാ വാർത്താസമ്മേളനങ്ങളിൽ അപ്രിയമായ ചോദ്യങ്ങൾ നേരിടുമ്പോൾ മറുപടി നൽകുന്നതിന് പകരം ചോദ്യമുന്നയിക്കുന്ന മാധ്യമപ്രവർത്തകന്റെ രാഷ്ട്രീയം അപഗ്രഥിക്കാനും പരിഹസിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതിലൂടെ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ഇതിലും ഒരുപടി മുന്ന കടന്ന്, തങ്ങൾക്ക് എതിരായ വാർത്തകളെ വഴിവിട്ട മാർഗ്ഗങ്ങളിലൂടെ തടയാനാണ് ശ്രമിക്കുന്നതെന്നും പി. ജയരാജൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയധികം അസഹിഷ്ണുതയെന്നും അദ്ദേഹം ചോദിച്ചു.

Tags:#P JAYARAJAN#VD SATHEESHAN
Advertisement

Related News

പൊതുവഴിയിലെ തർക്കം പരിഹരിക്കാൻ ശ്രമിച്ച യുവാവിന് മർദ്ദനം; അക്രമികളെ തിരിച്ചറിഞ്ഞതായി പൊലീസ്

പൊതുവഴിയിലെ തർക്കം പരിഹരിക്കാൻ ശ്രമിച്ച യുവാവിന് മർദ്ദനം; അക്രമികളെ തിരിച്ചറിഞ്ഞതായി പൊലീസ്

ലയണൽ മെസിയുടെ വരവിന്റെ മറവിൽ നടന്നത് വൻ കള്ളപ്പണ ഇടപാട്; ആരാധകരെ ചതിച്ചെന്ന് മുഹമ്മദ് ഷിയാസ് എം.എൽ.എ

ലയണൽ മെസിയുടെ വരവിന്റെ മറവിൽ നടന്നത് വൻ കള്ളപ്പണ ഇടപാട്; ആരാധകരെ ചതിച്ചെന്ന് മുഹമ്മദ് ഷിയാസ് എം.എൽ.എ

ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യുന്നത് ഭീരുത്വമാണ്; മാനദണ്ഡങ്ങളില്ലാത്ത സ്ഥലംമാറ്റങ്ങളുടെ രക്തസാക്ഷിയാണ് ദീപലേഖയെന്ന് മുഹമ്മദ് റിയാസ്

ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യുന്നത് ഭീരുത്വമാണ്; മാനദണ്ഡങ്ങളില്ലാത്ത സ്ഥലംമാറ്റങ്ങളുടെ രക്തസാക്ഷിയാണ് ദീപലേഖയെന്ന് മുഹമ്മദ് റിയാസ്

താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് മാറ്റാൻ ആലോചന: സർക്കാരിന്റെ പിന്തുണയോടെ പുതിയ സ്ഥലം കണ്ടെത്താൻ നീക്കം

താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് മാറ്റാൻ ആലോചന: സർക്കാരിന്റെ പിന്തുണയോടെ പുതിയ സ്ഥലം കണ്ടെത്താൻ നീക്കം

കഠിനമായ വിലക്കയറ്റം വ്യവസായത്തെ തകർച്ചയിലേക്ക് തള്ളുന്നു: അടിയന്തര സർക്കാർ ഇടപെടൽ വേണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

കഠിനമായ വിലക്കയറ്റം വ്യവസായത്തെ തകർച്ചയിലേക്ക് തള്ളുന്നു: അടിയന്തര സർക്കാർ ഇടപെടൽ വേണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

Comments

Add a Comment

Our Channels

മുഖ്യമന്ത്രിയുടെ അടുത്തയാൾ അറസ്റ്റിലായത് ജനങ്ങൾ അറിയേണ്ടതില്ലേ? റിപ്പോർട്ടർ വാർത്ത പിൻവലിച്ചതിനെതിരെ പി. ജയരാജൻ | Malayali Media