Malayali Media
Kerala

പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈയ്ക്ക് ഒടിവ്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബം

12 Aug 20262 views 3 min read
പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈയ്ക്ക് ഒടിവ്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബം
Advertisement

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞതായി ഗുരുതര പരാതി. കുഞ്ഞിന് നൽകിയ തുടർച്ചികിത്സയിലും ഗുരുതര വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. മേപ്പയ്യൂർ നിവാസികളായ രാഹുൽ - രാഖി ദമ്പതിമാരുടെ കുഞ്ഞിന്റെ കൈയ്ക്കാണ് പ്രസവസമയത്ത് പരിക്കേറ്റത്.

നടപ്പുമാസം ആറാം തീയതിയായിരുന്നു രാഖിയുടെ പ്രസവം നടന്നത്. കുട്ടിയുടെ ഇടതുകൈയിലെ തോൾഭാഗത്തിന് ക്ഷതമേറ്റെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞിനെ എൻ.ഐ.സി.യു  വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. കൈയിൽ പ്ലാസ്റ്റർ ഇട്ടെങ്കിലും പിന്നീട് ആവശ്യമായ പരിശോധനകൾ നടന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഓർത്തോ വിഭാഗത്തിലെ ഡോക്ടർ പരിശോധിച്ച് ബാൻഡേജ് ചുറ്റിയ ശേഷം രണ്ടുദിനം കഴിഞ്ഞ് വീണ്ടും പരിശോധിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഡോക്ടർ എത്തിയില്ലെന്ന് കുടുംബം കുറ്റപ്പെടുത്തുന്നു. എന്നാൽ സംഭവത്തിൽ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ അനാസ്ഥയും ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം.

Tags:#medical negligence#kozhikkode medical college
Advertisement

Related News

നിബന്ധനങ്ങൾ പാലിക്കാതെ സ്പോൺസർ വിശ്വാസവഞ്ചന കാട്ടി: ആദ്യ കരാർ പിൻവലിച്ചതിന്റെ കാരണം വ്യക്തമാക്കി അർജന്റീന ഫുട്ബോൾ അസോസിയേഷൻ

നിബന്ധനങ്ങൾ പാലിക്കാതെ സ്പോൺസർ വിശ്വാസവഞ്ചന കാട്ടി: ആദ്യ കരാർ പിൻവലിച്ചതിന്റെ കാരണം വ്യക്തമാക്കി അർജന്റീന ഫുട്ബോൾ അസോസിയേഷൻ

കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം 13-ാം ദിവസത്തിലേക്ക്; പരിശോധന തുടർന്ന് നാവികസേനയും കോസ്റ്റ് ഗാർഡും

കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം 13-ാം ദിവസത്തിലേക്ക്; പരിശോധന തുടർന്ന് നാവികസേനയും കോസ്റ്റ് ഗാർഡും

രാഷ്ട്രീയ സ്വാധീനം പറഞ്ഞ് അപായപ്പെടുത്തുമെന്ന് ഭീഷണി; റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി വ്ലോഗറും ഫാഷൻ ഡിസൈനറും

രാഷ്ട്രീയ സ്വാധീനം പറഞ്ഞ് അപായപ്പെടുത്തുമെന്ന് ഭീഷണി; റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി വ്ലോഗറും ഫാഷൻ ഡിസൈനറും

മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്നത് കോടികളുടെ തട്ടിപ്പ്; നിയമലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും പങ്കുണ്ടെന്ന് മന്ത്രി ഒ.ജെ. ജനീഷ്

മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്നത് കോടികളുടെ തട്ടിപ്പ്; നിയമലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും പങ്കുണ്ടെന്ന് മന്ത്രി ഒ.ജെ. ജനീഷ്

ബി.ജെ.പിക്കെതിരെ വ്യാജവാർത്തകൾ നിർമ്മിച്ച് പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു: രാജീവ് ചന്ദ്രശേഖർ

ബി.ജെ.പിക്കെതിരെ വ്യാജവാർത്തകൾ നിർമ്മിച്ച് പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു: രാജീവ് ചന്ദ്രശേഖർ

Comments

Add a Comment

Our Channels