Malayali Media
Kerala

സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ നടപടി; പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി

08 Aug 202636 views 3 min read
സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ നടപടി; പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി
Advertisement

തിരുവനന്തപുരം: കാസർകോട് സ്കൂൾ ക്വിസിനായി തയ്യാറാക്കിയ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യാവലി വിവാദമായതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി എൻ. ഷംസുദ്ദീൻ. നേരത്തെ വിഷയത്തിൽ കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.ഇ.ഒമാരിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. കാസർകോട്, കുമ്പള, മഞ്ചേശ്വരം എ.ഇ.ഒമാർ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം.

സവർക്കറുമായി ബന്ധപ്പെട്ട ചോദ്യവും ഉത്തരവും ചോദ്യാവലിയിൽ ഉൾപ്പെട്ടതിന്റെ സാഹചര്യം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷന്റെ ചുമതലയുള്ള അധ്യാപകരാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്നാണ് വിശദീകരണം.

മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയാണ് വിവാദത്തിന് ഇടയാക്കിയത്. ‘ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് ഉത്തരമായി വി.ഡി. സവർക്കറുടെ പേരാണ് നൽകിയിരുന്നത്.

Tags:#savarkar row#n shamsudheen
Advertisement

Comments

Add a Comment

Our Channels

സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ നടപടി; പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി | Malayali Media