Malayali Media
Kerala

കെ.പി.സി.സി അധ്യക്ഷസ്ഥാനത്തിൽ താല്പര്യം പ്രകടിപ്പിച്ച് മാത്യു കുഴൽനാടൻ; കെ.സി. വേണുഗോപാലുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി

08 Aug 202620 views 3 min read
കെ.പി.സി.സി അധ്യക്ഷസ്ഥാനത്തിൽ താല്പര്യം പ്രകടിപ്പിച്ച് മാത്യു കുഴൽനാടൻ; കെ.സി. വേണുഗോപാലുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി
Advertisement

ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ഡൽഹിയിൽ നിർണ്ണായക നീക്കം. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി മാത്യു കുഴൽനാടൻ എം.എൽ.എ കൂടിക്കാഴ്ച നടത്തി. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരുടെ പേരുകൾ അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് മാത്യു കുഴൽനാടൻ ഡൽഹിയിലെത്തി കെ.സി. വേണുഗോപാലിനെ കണ്ടത്. പാർലമെന്റ് സമ്മേളനം അവസാനിച്ച ശേഷം കൂടിയാലോചനകൾ പൂർത്തിയാക്കി പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. കെ.പി.സി.സി അധ്യക്ഷനായിരുന്ന സണ്ണി ജോസഫ്, വി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.

കെ.സി. വേണുഗോപാലിന്റെ ഔദ്യോഗിക വസതിയിലെത്തിയ മാത്യു കുഴൽനാടൻ അദ്ദേഹത്തോടൊപ്പം ഉച്ചഭക്ഷണം പങ്കുവെച്ച ശേഷമാണ് മടങ്ങിയത്. ഈ ചർച്ചയിൽ കെ.പി.സി.സി അധ്യക്ഷ പദവിയോടുള്ള തന്റെ താല്പര്യം കുഴൽനാടൻ വീണ്ടും പ്രകടിപ്പിച്ചതായാണ് വിവരം. കെ.സി പക്ഷത്ത് നിന്നും ഈ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന പ്രമുഖ നേതാക്കളിൽ ഒരാളാണ് മാത്യു കുഴൽനാടൻ. ഇതിനുപുറമെ ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ട്.

Tags:#kpcc#mathew kuzhalnadan
Advertisement

Comments

Add a Comment

Our Channels

കെ.പി.സി.സി അധ്യക്ഷസ്ഥാനത്തിൽ താല്പര്യം പ്രകടിപ്പിച്ച് മാത്യു കുഴൽനാടൻ; കെ.സി. വേണുഗോപാലുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി | Malayali Media