Malayali Media
Kerala

മദ്യക്കുപ്പിയുടെ 20 രൂപ ഡെപ്പോസിറ്റ് പദ്ധതി തുടരാനുള്ള തീരുമാനത്തിൽ സന്തോഷം; എക്‌സൈസ് മന്ത്രി എം. ലിജുവിന് നന്ദിയറിയിച്ച് മുൻ മന്ത്രി എം.ബി. രാജേഷ്

08 Aug 202649 views 3 min read
മദ്യക്കുപ്പിയുടെ 20 രൂപ ഡെപ്പോസിറ്റ് പദ്ധതി തുടരാനുള്ള തീരുമാനത്തിൽ സന്തോഷം; എക്‌സൈസ് മന്ത്രി എം. ലിജുവിന് നന്ദിയറിയിച്ച് മുൻ മന്ത്രി എം.ബി. രാജേഷ്
Advertisement

മദ്യക്കുപ്പികൾ വാങ്ങുമ്പോൾ ഡെപ്പോസിറ്റ് ഈടാക്കുകയും അത് തിരികെ എത്തിക്കുമ്പോൾ തുക തിരിച്ചുനൽകുകയും ചെയ്യുന്ന പദ്ധതി തുടർന്നുപോകാൻ തീരുമാനിച്ച എക്‌സൈസ് മന്ത്രി എം. ലിജുവിന് അഭിനന്ദനങ്ങളുമായി മുൻ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. ഉപയോഗിച്ച മദ്യക്കുപ്പികൾ വഴിയിൽ വലിച്ചെറിയുന്നത് തടയാനായി മുൻ എൽ.ഡി.എഫ് ഭരണകൂടം ആവിഷ്കരിച്ച ഈ പദ്ധതി നിലനിർത്താൻ തിരുമാനമെടുത്തതിൽ മന്ത്രി എം. ലിജുവിനോടുള്ള നന്ദിയും പ്രശംസയും അറിയിച്ചുകൊണ്ട് എം.ബി. രാജേഷ് ഫെയ്‌സ്ബുക്ക് കുറിച്ചിടുകയായിരുന്നു.

ഈ പദ്ധതി നിർത്തലാക്കുകയാണെന്ന വിവരങ്ങൾ വാർത്തകളിലൂടെ കണ്ടപ്പോൾ ഏറെ നിരാശ തോന്നിയിരുന്നുവെന്നും, എന്നാൽ വിഷയത്തിൽ കൃത്യസമയത്ത് ഇടപെട്ട് പദ്ധതി തുടരാൻ നടപടിയെടുത്ത മന്ത്രി ലിജുവിന്റെ നീക്കം പ്രശംസനീയമാണെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.

Tags:#mb rajesh#bevco
Advertisement

Comments

Add a Comment

Our Channels

മദ്യക്കുപ്പിയുടെ 20 രൂപ ഡെപ്പോസിറ്റ് പദ്ധതി തുടരാനുള്ള തീരുമാനത്തിൽ സന്തോഷം; എക്‌സൈസ് മന്ത്രി എം. ലിജുവിന് നന്ദിയറിയിച്ച് മുൻ മന്ത്രി എം.ബി. രാജേഷ് | Malayali Media