Malayali Media
Kerala

നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം; ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്ത്, കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

Admin User08 Aug 202646 views 3 min read
നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം; ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്ത്, കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും
Advertisement

 തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്തെത്തി. നിതിന്റെ കുടുംബാംഗങ്ങളിൽ നിന്ന് സംഘം മൊഴിയെടുക്കും.

ഹൈക്കോടതി ഇടപെടലിനെ തുടർന്ന് അന്വേഷണത്തിനായി നിയോഗിച്ച പുതിയ സംഘമാണ് തലസ്ഥാനത്തെത്തിയത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.  മാതാപിതാക്കൾ, സഹോദരി എന്നിവരടക്കമുള്ള കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും.

Tags:#nithin raj
Advertisement

Comments

Add a Comment

Our Channels

നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം; ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്ത്, കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും | Malayali Media