Malayali Media
Kerala

സവർക്കറെ ദേശസ്നേഹിയായി അവതരിപ്പിക്കുന്നത് ആർഎസ്എസ്-ബിജെപിയുടെ അജണ്ട: എം.കെ. മുനീർ

Admin User08 Aug 20265 views 3 min read
സവർക്കറെ ദേശസ്നേഹിയായി അവതരിപ്പിക്കുന്നത് ആർഎസ്എസ്-ബിജെപിയുടെ അജണ്ട: എം.കെ. മുനീർ
Advertisement

കോഴിക്കോട്: വി.ഡി. സവർക്കറെ ദേശസ്നേഹിയായി ചിത്രീകരിക്കാനുള്ള ശ്രമം ആർഎസ്എസ്-ബിജെപി അജണ്ടയുടെ ഭാഗമാണെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. കാസർകോട് സ്കൂൾ ക്വിസിൽ സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യാവലി ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് എം.കെ. മുനീർ പ്രതികരിച്ചത്.

സവർക്കറുമായി ബന്ധപ്പെട്ട അത്തരമൊരു ചോദ്യം ചോദ്യാവലിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വിഷയം പരിശോധിക്കണമെന്നും ഇതിന് പിന്നിൽ ഉത്തരവാദികളായവർ ആരാണെന്ന് കണ്ടെത്തണമെന്നും എം.കെ. മുനീർ ആവശ്യപ്പെട്ടു. ഇന്ത്യയെ ശിഥിലീകരിക്കാൻ ശ്രമിച്ച വ്യക്തിയാണ് സവർക്കറെന്നും വിവാദമായ ചോദ്യത്തെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

Tags:#mk muneer#vd savarkar
Advertisement

Comments

Add a Comment

Our Channels

സവർക്കറെ ദേശസ്നേഹിയായി അവതരിപ്പിക്കുന്നത് ആർഎസ്എസ്-ബിജെപിയുടെ അജണ്ട: എം.കെ. മുനീർ | Malayali Media