പി.എം. ശ്രീ വിഷയത്തിൽ സബ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കട്ടെയെന്ന് എം.കെ. മുനീർ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും റിപ്പോർട്ട് തയ്യാറാക്കി നൽകുകയെന്നും റിപ്പോർട്ട് പൂർത്തിയാക്കാൻ പ്രത്യേക സമയപരിധി നിശ്ചയിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസനയം കേരളത്തിൽ അടിച്ചേൽപ്പിക്കില്ലെന്നും കേരളത്തിന് സ്വന്തമായ വിദ്യാഭ്യാസ മാതൃകയുണ്ടെന്നും എം.കെ. മുനീർ പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെ ബാധിക്കുന്ന തരത്തിൽ സർക്കാർ പ്രവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





