Malayali Media
Kerala

അർജുൻ ആയങ്കിയെ വെടിവെക്കാൻ ഉത്തരവില്ല; ‘ചുമ്മാ ആരെയും വെടിവെക്കാനാകുമോ?’: രമേശ് ചെന്നിത്തല

08 Aug 202645 views 3 min read
അർജുൻ ആയങ്കിയെ വെടിവെക്കാൻ ഉത്തരവില്ല; ‘ചുമ്മാ ആരെയും വെടിവെക്കാനാകുമോ?’: രമേശ് ചെന്നിത്തല
Advertisement

തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ വെടിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. ആരെയും ചുമ്മാ വെടിവെക്കാൻ കഴിയുമോയെന്നും ഇത്തരമൊരു ഉത്തരവിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘പൊലീസിന് ഒരു രീതിയുണ്ടല്ലോ. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ? അങ്ങനെയൊരു ഉത്തരവിനെക്കുറിച്ച് അറിയില്ല. ഗൗരവത്തിൽ കാണുന്നില്ല. അതൊന്നും വലിയ കാര്യമല്ല’, രമേശ് ചെന്നിത്തല പറഞ്ഞു.

അർജുൻ ആയങ്കി വലിയ കാര്യമല്ലെന്നും പൊലീസ് ഇക്കാര്യം നോക്കിക്കൊള്ളുമെന്നും ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കിയുള്ള സർക്കാർ ഉത്തരവിനെക്കുറിച്ചും തനിക്ക് അറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Tags:#arjun ayanki#ramesh chennithala
Advertisement

Comments

Add a Comment

Our Channels

അർജുൻ ആയങ്കിയെ വെടിവെക്കാൻ ഉത്തരവില്ല; ‘ചുമ്മാ ആരെയും വെടിവെക്കാനാകുമോ?’: രമേശ് ചെന്നിത്തല | Malayali Media