Malayali Media
Kerala

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരും; 7 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്

Admin User08 Aug 202644 views 3 min read
സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരും; 7 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്
Advertisement

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അപകടസാധ്യത കണക്കിലെടുത്ത് 7 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഉയർന്ന ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കനത്ത മഴയെ തുടർന്ന് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി അനുവദിച്ചിട്ടുണ്ടെങ്കിലും മുമ്പ് നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

Tags:#heavy rain#rain alert
Advertisement

Comments

Add a Comment

Our Channels

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരും; 7 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് | Malayali Media