Malayali Media
Kerala

സിജെപി സമരത്തിന് പിന്തുണയേകി വേടന്റെ 'ആസാദി യാത്ര' ഞായറാഴ്ച; പദയാത്ര ഭരണഘടന ഉയർത്തിപ്പിടിച്ച്

25 Jul 202657 views 3 min read
സിജെപി സമരത്തിന് പിന്തുണയേകി വേടന്റെ 'ആസാദി യാത്ര' ഞായറാഴ്ച; പദയാത്ര ഭരണഘടന ഉയർത്തിപ്പിടിച്ച്
Advertisement

കൊച്ചി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടൻ സംഘടിപ്പിക്കുന്ന 'ആസാദി യാത്ര' ഞായറാഴ്ച കൊച്ചിയിൽ നടക്കും. വൈകിട്ട് 3 മണിക്ക് ഭരണഘടന കയ്യിലേന്തിയായിരിക്കും ഈ പദയാത്ര സംഘടിപ്പിക്കുന്നത്. ഡൽഹി സമരത്തിന് പിന്തുണയർപ്പിച്ച് കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിൽ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഔദ്യോഗിക അനുമതിയില്ലാതെ പരിപാടി നടത്തിയെന്ന കാരണം പറഞ്ഞാണ് വേടന്റെ മാനേജർ വിഗ്നേഷിനും കണ്ടാലറിയാവുന്ന 99 പേർക്കുമെതിരെ എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. ഈ പൊലീസ് നടപടിക്ക് പിന്നാലെയാണ് നാളത്തെ ആസാദി യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, വേടന്റെ പരിപാടിക്കെതിരെ കേസെടുത്ത സംഭവത്തിൽ ശക്തമായ വിമർശനവുമായി സിപിഐഎം രംഗത്തെത്തി. ഡൽഹിയിൽ രാഹുൽ ഗാന്ധിക്കൊപ്പം സമരം നടത്തുകയും കേരളത്തിൽ പ്രക്ഷോഭകർക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന നയമാണ് മുഖ്യമന്ത്രി വി. ഡി. സതീശന്റേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ ആരോപിച്ചു. വേടനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:#VEDAN#CJP#NEET#STUDENT PROTEST#BJP#UDF
Advertisement

Related News

മരിച്ച അമ്മയുടെ മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിച്ച് മകൻ പൂജ നടത്തിയതായി സംഭവം; ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

മരിച്ച അമ്മയുടെ മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിച്ച് മകൻ പൂജ നടത്തിയതായി സംഭവം; ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

വൈദ്യുതി തടസ്സം ചോദ്യം ചെയ്യാൻ KSEB ഓഫീസിലെത്തി ജീവനക്കാരോട് തട്ടിക്കയറി; നാട്ടുകാരായ 5 പേർക്കെതിരെ കേസ്

വൈദ്യുതി തടസ്സം ചോദ്യം ചെയ്യാൻ KSEB ഓഫീസിലെത്തി ജീവനക്കാരോട് തട്ടിക്കയറി; നാട്ടുകാരായ 5 പേർക്കെതിരെ കേസ്

ആസൂത്രണ ബോർഡ് നിയമന വിവാദം: പരീക്ഷാ മൂല്യനിർണയത്തിൽ വീഴ്ചയെന്ന് ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്; പിഎസ്‌സി യോഗം മറ്റന്നാൾ വിഷയം പരിഗണിക്കും

ആസൂത്രണ ബോർഡ് നിയമന വിവാദം: പരീക്ഷാ മൂല്യനിർണയത്തിൽ വീഴ്ചയെന്ന് ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്; പിഎസ്‌സി യോഗം മറ്റന്നാൾ വിഷയം പരിഗണിക്കും

കെഎസ്ആർടിസിയിൽ രൂക്ഷമായ ബസ് ക്ഷാമം: 1,900 പുതിയ ബസുകൾ വാങ്ങാൻ അനുമതി തേടി സിഎംഡി സർക്കാരിന് കത്തയച്ചു

കെഎസ്ആർടിസിയിൽ രൂക്ഷമായ ബസ് ക്ഷാമം: 1,900 പുതിയ ബസുകൾ വാങ്ങാൻ അനുമതി തേടി സിഎംഡി സർക്കാരിന് കത്തയച്ചു

തദ്ദേശ വകുപ്പിൽ കൂട്ടസ്ഥലംമാറ്റം; മന്ത്രി കെ.എം. ഷാജിയുടെ നിർദേശത്തെത്തുടർന്ന് 264 പേർക്ക് സ്ഥലംമാറ്റ ഉത്തരവ്

തദ്ദേശ വകുപ്പിൽ കൂട്ടസ്ഥലംമാറ്റം; മന്ത്രി കെ.എം. ഷാജിയുടെ നിർദേശത്തെത്തുടർന്ന് 264 പേർക്ക് സ്ഥലംമാറ്റ ഉത്തരവ്

Comments

Add a Comment

Our Channels

സിജെപി സമരത്തിന് പിന്തുണയേകി വേടന്റെ 'ആസാദി യാത്ര' ഞായറാഴ്ച; പദയാത്ര ഭരണഘടന ഉയർത്തിപ്പിടിച്ച് | Malayali Media