തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച (നാളെ) മുതൽ ആരംഭിക്കും. ഇതിനായി സർക്കാർ 1095 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പെൻഷൻ തുക ഓഗസ്റ്റ് മൂന്നിന് മുൻപ് വിതരണം ചെയ്തു തീർക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ക്ഷേമനിധി ബോർഡുകളിലെ പെൻഷനുകളും നാളെ മുതൽ വിതരണം ചെയ്തുതുടങ്ങും. കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ തുടങ്ങിയവയും നാളെ മുതൽ ലഭ്യമായിത്തുടങ്ങിയേക്കും.





