Malayali Media
Kerala

തിരുവനന്തപുരത്ത് നടുറോഡിൽ ക്രൂരത: കുടുംബവഴക്കിനെ തുടർന്ന് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവ്

23 Jul 20261 views 3 min read
തിരുവനന്തപുരത്ത് നടുറോഡിൽ ക്രൂരത: കുടുംബവഴക്കിനെ തുടർന്ന് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവ്
Advertisement

തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ വെച്ച് യുവതിയെ രണ്ടാം ഭർത്താവ് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. കടയ്ക്കാവൂർ സ്വദേശിയായ വിജിമോൾക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. രണ്ടാം ഭർത്താവായ അഞ്ചുതെങ്ങ് സ്വദേശി അനുവാണ് ഇയാളെ ആക്രമിച്ചത്. വിജിമോൾ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

​ഇന്ന് ഉച്ചയ്ക്കാണ് ആറ്റിങ്ങൽ കടയ്ക്കാവൂരിൽ നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. ആക്രമണത്തിൽ വിജിമോളുടെ ഇടതുകൈപ്പത്തി പൂർണ്ണമായും അറ്റുപോകുകയും തലയിലും കാലിലും രണ്ട് വെട്ടുകൾ വീതം ഏൽക്കുകയും ചെയ്തു.

​സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളിൽ തന്നെ പ്രതിയായ അനുവിനെ കടയ്ക്കാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. 

കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുൻപും (കഴിഞ്ഞ വർഷം) ഇയാൾ വിജിമോളെ വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Advertisement

Comments

Add a Comment

Our Channels

തിരുവനന്തപുരത്ത് നടുറോഡിൽ ക്രൂരത: കുടുംബവഴക്കിനെ തുടർന്ന് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവ് | Malayali Media