കൊൽക്കത്ത: റൺവേയിൽ കുറുക്കനെ കണ്ടതിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന ഇൻഡിഗോ വിമാനം ദുർഗാപൂരിലേക്ക് വഴിതിരിച്ചുവിട്ടു. എയർ ട്രാഫിക് കൺട്രോളിന്റെ (എടിസി) നിർദേശപ്രകാരം തിരിച്ചുവിട്ട വിമാനം പിന്നീട് ദുർഗാപൂരിലെ അണ്ടാൽ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
ചെന്നൈയിൽ നിന്നെത്തിയ വിമാനത്തിന്റെ പൈലറ്റാണ് ലാൻഡിങ്ങിന് തൊട്ടുമുമ്പ് റൺവേയിൽ അപ്രതീക്ഷിതമായി കുറുക്കനെ കണ്ടത്. പൈലറ്റ് ഉടൻ തന്നെ എടിസിയെ വിവരമറിയിച്ചതിനെ തുടർന്ന് ലാൻഡിങ് ഒഴിവാക്കി വിമാനം മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടാൻ അധികൃതർ നിർദേശിക്കുകയായിരുന്നു.





