ലക്‌നൗ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുത്ത പൊതുപരിപാടിക്കിടെ ചോദ്യം ചോദിച്ച യുവാക്കൾ ക്രൂരമായി മർദ്ദിക്കപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതികരണവുമായി പ്രാദേശിക ബിജെപി എംഎൽഎ ഹർഷ് വർധൻ ബാജ്പേയ്. യുജിസിയെ എതിർക്കാൻ എല്ലാ ബ്രാഹ്മണർക്കും ഉയർന്ന ജാതിക്കാർക്കും പൂർണ്ണ അവകാശമുണ്ടെന്നും, സ്വന്തം സമുദായത്തിലുള്ളവർക്ക് നേരെ അതിക്രമം കാണിച്ചവർ മറ്റുള്ളവരുടെ പ്രീതി നേടുന്നതിനായി മാത്രം ആരും സ്വന്തം കുഞ്ഞിന് വിഭീഷണൻ എന്ന് പേരിടില്ലെന്ന കാര്യം ഓർക്കണമെന്നും എംഎൽഎ എക്സിൽ കുറിച്ചു.
പ്രയാഗ്‌രാജിൽ നടന്ന പൊതുസമ്മേളനത്തിനിടെ യുജിസി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉപമുഖ്യമന്ത്രിയോട് നിലപാട് ചോദിച്ചതിനെ തുടർന്നാണ് യുവാക്കൾക്ക് നേരെ മർദ്ദനമുണ്ടായത്.
സംഭവത്തെ പരസ്യമായി അപലപിച്ചാണ് ഭരണകക്ഷി എംഎൽഎ തന്നെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.





