ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിനെതിരെയുള്ള ഭരണകൂടത്തിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ച് മാധ്യമപ്രവർത്തക റാണാ അയ്യൂബ്. കഴിഞ്ഞ 20 വർഷത്തെ തന്റെ മാധ്യമപ്രവർത്തന ജീവിതത്തിനിടയിൽ ഇത്തരമൊരു അവസ്ഥ കണ്ടിട്ടില്ലെന്നും നിലവിലെ സംഭവവികാസങ്ങൾ അടിയന്തരാവസ്ഥയെക്കുറിച്ച് കേട്ട കഥകളെയാണ് ഓർമിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കാൻ ഒരു രാജ്യമെന്ന നിലയിൽ ജനങ്ങൾ ഒന്നിച്ച് അണിനിരക്കുന്നതിലാണ് തന്റെ പ്രതീക്ഷയെന്നും റാണാ അയ്യൂബ് കൂട്ടിച്ചേർത്തു.





