Malayali Media
India

പ്രധാനമന്ത്രിയുടെ 'ദിമാഗി നക്‌സൽ' പ്രയോഗത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ തരംഗമായി 'ദിമാഗി നക്സൽ പാർട്ടി'; ഒറ്റദിനം കൊണ്ട് നേടിയത് 2.6 ലക്ഷത്തിലധികം ഫോളോവേഴ്സ്

18 Aug 20263 views 3 min read
പ്രധാനമന്ത്രിയുടെ 'ദിമാഗി നക്‌സൽ' പ്രയോഗത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ തരംഗമായി 'ദിമാഗി നക്സൽ പാർട്ടി'; ഒറ്റദിനം കൊണ്ട് നേടിയത് 2.6 ലക്ഷത്തിലധികം ഫോളോവേഴ്സ്
Advertisement

ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'ദിമാഗി നക്‌സൽ' എന്ന പ്രയോഗത്തിന് തൊട്ടുപിന്നാലെ രൂപംകൊണ്ട 'ദിമാഗി നക്‌സൽ പാർട്ടി' എന്ന ഇൻസ്റ്റഗ്രാം പേജ് ഒറ്റദിവസം കൊണ്ട് സ്വന്തമാക്കിയത് 2.6 ലക്ഷത്തിലധികം ഫോളോവേഴ്സിനെ. മാവോയിസ്റ്റുകൾക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന പോരാട്ടങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും കുറിച്ച് വിശദീകരിക്കുന്നതിനിടയിലായിരുന്നു പ്രധാനമന്ത്രി ഈ പരാമർശം നടത്തിയത്.

ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ആരാണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ആകെ 62 പോസ്റ്റുകൾ പങ്കുവെച്ചിട്ടുള്ള ഈ അക്കൗണ്ട് ഏകദേശം 35 പേരെയാണ് ഫോളോ ചെയ്യുന്നത്. കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ, യൂട്യൂബർ ധ്രുവ് റാത്തി, ഹാസ്യകലാകാരൻ കുനാൽ കാംറ, നടൻ പ്രകാശ് രാജ്, ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ തുടങ്ങിയ പ്രമുഖരാണ് ഈ അക്കൗണ്ടിന്റെ ഫോളോയിംഗ് പട്ടികയിലുള്ളത്.

Tags:#DIMAGI NAXAL PARTY
Advertisement

Related News

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്: ചമ്പത് റായിക്കും അനിൽ മിശ്രയ്ക്കും SIT ക്ലീൻ ചിറ്റ്; അന്തിമ റിപ്പോർട്ട് കൈമാറി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്: ചമ്പത് റായിക്കും അനിൽ മിശ്രയ്ക്കും SIT ക്ലീൻ ചിറ്റ്; അന്തിമ റിപ്പോർട്ട് കൈമാറി

സോഷ്യൽ മീഡിയയിൽ പിടിമുറുക്കി കേന്ദ്രസർക്കാർ; അഞ്ചുമാസത്തിനിടെ നീക്കം ചെയ്യാൻ ഉത്തരവിട്ടത് 1.95 ലക്ഷം പോസ്റ്റുകൾ, പട്ടികയിൽ മുന്നിൽ ഇൻസ്റ്റഗ്രാം

സോഷ്യൽ മീഡിയയിൽ പിടിമുറുക്കി കേന്ദ്രസർക്കാർ; അഞ്ചുമാസത്തിനിടെ നീക്കം ചെയ്യാൻ ഉത്തരവിട്ടത് 1.95 ലക്ഷം പോസ്റ്റുകൾ, പട്ടികയിൽ മുന്നിൽ ഇൻസ്റ്റഗ്രാം

മാധ്യമപ്രവർത്തകൻ രവി നായരുടെ വസതികളിൽ ഗുജറാത്ത് പൊലീസിന്റെ റെയ്ഡ്; ലാപ്‌ടോപ്പുകൾ പിടിച്ചെടുത്തു, സുപ്രീം കോടതിയെ സമീപിക്കും

മാധ്യമപ്രവർത്തകൻ രവി നായരുടെ വസതികളിൽ ഗുജറാത്ത് പൊലീസിന്റെ റെയ്ഡ്; ലാപ്‌ടോപ്പുകൾ പിടിച്ചെടുത്തു, സുപ്രീം കോടതിയെ സമീപിക്കും

ജാർഖണ്ഡിൽ JSSC-CGL പരീക്ഷകളും ഫലങ്ങളും റദ്ദാക്കി; ടിഡിപിഎൽ റിക്രൂട്ട്‌മെന്റുകൾക്കെതിരായ നിരാഹാര സമരം അവസാനിപ്പിച്ച് ദേവേന്ദ്ര നാഥ് മഹാതോ

ജാർഖണ്ഡിൽ JSSC-CGL പരീക്ഷകളും ഫലങ്ങളും റദ്ദാക്കി; ടിഡിപിഎൽ റിക്രൂട്ട്‌മെന്റുകൾക്കെതിരായ നിരാഹാര സമരം അവസാനിപ്പിച്ച് ദേവേന്ദ്ര നാഥ് മഹാതോ

യു.ജി.സി-നെറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകളിൽ ഗുരുതര വീഴ്ചകൾ; എൻ.ടി.എ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ മാർച്ച്

യു.ജി.സി-നെറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകളിൽ ഗുരുതര വീഴ്ചകൾ; എൻ.ടി.എ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ മാർച്ച്

Comments

Add a Comment

Our Channels

പ്രധാനമന്ത്രിയുടെ 'ദിമാഗി നക്‌സൽ' പ്രയോഗത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ തരംഗമായി 'ദിമാഗി നക്സൽ പാർട്ടി'; ഒറ്റദിനം കൊണ്ട് നേടിയത് 2.6 ലക്ഷത്തിലധികം ഫോളോവേഴ്സ് | Malayali Media