ചെന്നൈ: സംസ്ഥാനത്തെ എല്ലാ സർക്കാർ പരിപാടികളിലും ഔദ്യോഗിക ഗീതമായ 'തമിഴ് തായ് വാഴ്ത്ത്' നിർബന്ധമായും ആലപിക്കണമെന്ന പ്രമേയത്തിന് തമിഴ്‌നാട് നിയമസഭയുടെ ഐകകണ്ഠ്യേനയുള്ള അംഗീകാരം. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് നിയമസഭയിൽ സുപ്രധാനമായ ഈ പ്രമേയം അവതരിപ്പിച്ചത്. സ്വന്തം മാതൃഭാഷയെ ഓരോരുത്തരും അമ്മയെപ്പോലെയാണ് കാണുന്നതെന്നും, എന്നാൽ തമിഴ് തായ് വാഴ്ത്തിന് അതിനുമുകളിലാണ് സ്ഥാനമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
തമിഴ് ഭാഷയുടെ മഹത്വം മനസ്സിലാക്കാൻ തിരുക്കുറൽ മാത്രം മതിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ മുൻ നിർദ്ദേശങ്ങളിൽ സംസ്ഥാന ഗീതത്തെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. എന്നിരുന്നാലും തമിഴ് തായ് വാഴ്ത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും പിന്നോട്ടടിയിക്കും തയ്യാറല്ലെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൂട്ടിച്ചേർത്തു.





