Malayali Media
India

ഡൽഹി സിജെപി സമരത്തിന്റെ റീലുകൾ അപ്രത്യക്ഷമായി; സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയെന്ന് പരാതി

08 Aug 20265 views 3 min read
ഡൽഹി സിജെപി സമരത്തിന്റെ റീലുകൾ അപ്രത്യക്ഷമായി; സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയെന്ന് പരാതി
Advertisement

ന്യൂഡൽഹി: ഡൽഹിയിലെ കോക്രോച്ച് ജനതാപാർട്ടി സമരവുമായി ബന്ധപ്പെട്ട റീലുകൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തതായി പരാതി. കേന്ദ്രസർക്കാരും മെറ്റയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സമരവുമായി ബന്ധപ്പെട്ട റീലുകൾ വ്യാപകമായി അപ്രത്യക്ഷമായതെന്നാണ് ആരോപണം. ദശലക്ഷക്കണക്കിന് പേർ കണ്ടിരുന്ന വീഡിയോകളും നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

യൂത്ത് കോൺഗ്രസിന്റെയും അരവിന്ദ് കെജ്രിവാളിന്റെയും പേജുകളിലുണ്ടായിരുന്ന ചില പോസ്റ്റുകൾ ഇന്ത്യയിൽ ലഭ്യമല്ലാതാക്കിയതായും പരാതിയുണ്ട്. പ്രതിഷേധത്തിന്റെ വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നത് തടയുന്നതിനായി അൽഗോരിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ടാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.

അതേസമയം, സമൂഹമാധ്യമങ്ങളിൽനിന്നുള്ള നീക്കത്തിന് കാരണം കമ്മ്യൂണിറ്റി മാനദണ്ഡങ്ങളുടെ ലംഘനമാണെന്നാണ് മെറ്റ നൽകുന്ന വിശദീകരണം. സംഭവത്തിൽ സിജെപി പ്രതിഷേധം അറിയിച്ചു. പൗരാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ആരോപിച്ചു.

Tags:#cjp#meta#bjp
Advertisement

Related News

‘ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധം കാണുന്നില്ലേ? അവരുമായി രാഹുൽ ഗാന്ധി സംസാരിക്കാത്തതെന്ത്?’; ബിജെപി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധം കാണുന്നില്ലേ? അവരുമായി രാഹുൽ ഗാന്ധി സംസാരിക്കാത്തതെന്ത്?’; ബിജെപി

ബെംഗളൂരു പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും പൂപ്പൽ ബാധിച്ച ഭക്ഷണവും കണ്ടെത്തി

ബെംഗളൂരു പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും പൂപ്പൽ ബാധിച്ച ഭക്ഷണവും കണ്ടെത്തി

നീറ്റ് ക്രമക്കേടിൽ രാഹുൽ ഗാന്ധിയുടെ പ്രക്ഷോഭം പരാജയം, കോൺഗ്രസ് സ്വയം പരിശോധന നടത്തണം: ശശി തരൂർ

നീറ്റ് ക്രമക്കേടിൽ രാഹുൽ ഗാന്ധിയുടെ പ്രക്ഷോഭം പരാജയം, കോൺഗ്രസ് സ്വയം പരിശോധന നടത്തണം: ശശി തരൂർ

യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുമെന്ന പ്രചാരണം വ്യാജം; ഉപഭോക്താക്കൾക്ക് സേവനം സൗജന്യമായി തുടരുമെന്ന് പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ

യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുമെന്ന പ്രചാരണം വ്യാജം; ഉപഭോക്താക്കൾക്ക് സേവനം സൗജന്യമായി തുടരുമെന്ന് പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻ.ടി.എ പിരിച്ചുവിട്ട് ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണമെന്ന് സി.ജെ.പി

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻ.ടി.എ പിരിച്ചുവിട്ട് ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണമെന്ന് സി.ജെ.പി

Comments

Add a Comment

Our Channels

ഡൽഹി സിജെപി സമരത്തിന്റെ റീലുകൾ അപ്രത്യക്ഷമായി; സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയെന്ന് പരാതി | Malayali Media