Malayali Media
Health

നിപ ഭീതി ഒഴിയുന്നു: രാമനാട്ടുകരയിലെ നിരീക്ഷണങ്ങൾ പിൻവലിച്ചതായി മന്ത്രി കെ. മുരളീധരൻ

Admin User23 Jul 202616 views 3 min read
നിപ ഭീതി ഒഴിയുന്നു: രാമനാട്ടുകരയിലെ നിരീക്ഷണങ്ങൾ പിൻവലിച്ചതായി മന്ത്രി കെ. മുരളീധരൻ
Advertisement

നിപ ആശങ്ക പൂർണ്ണമായും മാറിയതോടെ സംസ്ഥാനത്ത് വലിയ ആശ്വാസം. കോഴിക്കോട് രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും നിരീക്ഷണവും പൂർണ്ണമായും ഒഴിവാക്കിയതായി ആരോഗ്യ-ദേവസ്വം വകുപ്പുമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂൺ 11-ന് രോഗം റിപ്പോർട്ട് ചെയ്തതിന് ശേഷം 42 ദിവസങ്ങൾ പിന്നിട്ടിട്ടും മറ്റ് ആർക്കും രോഗബാധയുണ്ടാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

​കണ്ടെയ്ൻമെന്റ് സോൺ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ വഴി ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യത്തിനോ ഉപജീവനമാർഗ്ഗങ്ങൾക്കോ തടസ്സം സൃഷ്ടിക്കാതെ തന്നെ രോഗവ്യാപനം തടയാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. രോഗം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിൽ ആരോഗ്യപ്രവർത്തകരുടെ ഏകോപിച്ചുള്ള പ്രവർത്തനം വലിയ പങ്കുവഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ട്. ഇയാളെ വെന്റിലേറ്റർ സഹായത്തിൽ നിന്ന് മാറ്റുകയും ചെയ്ത മൂന്ന് പരിശോധനാ ഫലങ്ങളും നെഗറ്റീവാകുകയും ചെയ്തിട്ടുണ്ട്. രോഗിക്ക് ആദ്യഘട്ടം മുതൽ തന്നെ റിബാവെറിൻ മരുന്ന് നൽകിയിരുന്നു. ജൂൺ 12-ന് മോണോക്ലോണൽ ആന്റിബോഡിയുടെ ആദ്യ ഡോസും ലഭ്യമാക്കി.

​പൂനെ എൻ.ഐ.വി.യിലും കോഴിക്കോട് മെഡിക്കൽ കോളേജിലും നടത്തിയ സാംപിൾ പരിശോധനയിൽ ഫലം പോസിറ്റീവായതിനെ തുടർന്നാണ് 43 വയസ്സുള്ള രാമനാട്ടുകര സ്വദേശിക്ക് ജൂൺ 11-ന് നിപ ബാധ സ്ഥിരീകരിക്കുന്നത്. രോഗബാധ തിരിച്ചറിഞ്ഞ സമയം മുതൽ രോഗി സന്ദർശിച്ച തൊഴിലിടങ്ങൾ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചും പ്രദേശത്തും അതീവ ജാഗ്രതയോടെയുള്ള രോഗപ്രതിരോധ നടപടികളാണ് കൈക്കൊണ്ടത്. ഉടൻ തന്നെ ജില്ലാതലത്തിൽ കൺട്രോൾ റൂം തുറക്കുകയും രോഗിയുടെ 104 പേർ അടങ്ങുന്ന സമ്പർക്കപ്പട്ടിക പുറത്തുവിടുകയും ചെയ്തു. പട്ടികയിലുണ്ടായിരുന്ന മുഴുവൻ ആളുകളും നിരീക്ഷണകാലയളവ് വിജയകരമായി പൂർത്തിയാക്കി.

​ജൂൺ 13-ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.പി. അനിൽകുമാർ ഉന്നതതല യോഗം വിളിച്ചുചേർത്തപ്പോൾ, ജൂൺ 14-ന് മന്ത്രി കെ. മുരളീധരൻ നേരിട്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. രോഗബാധ സ്ഥിരീകരിച്ചത് മുതൽ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദിവസേന അവലോകന യോഗങ്ങൾ ചേരുകയും അന്നന്നത്തെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു.

Advertisement

Related News

ജീവൻരക്ഷാ മരുന്നുകൾക്ക് 70 ശതമാനം വരെ വില കുറഞ്ഞേക്കും; വ്യാപാര മാർജിൻ 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര നീക്കം

ജീവൻരക്ഷാ മരുന്നുകൾക്ക് 70 ശതമാനം വരെ വില കുറഞ്ഞേക്കും; വ്യാപാര മാർജിൻ 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര നീക്കം

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കയുമായി 9 മാസം; ഡയാലിസിസില്ലാതെ ജീവിച്ച് 66-കാരൻ, വൈദ്യശാസ്ത്രത്തിൽ വിപ്ലവകരമായ മുന്നേറ്റം

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കയുമായി 9 മാസം; ഡയാലിസിസില്ലാതെ ജീവിച്ച് 66-കാരൻ, വൈദ്യശാസ്ത്രത്തിൽ വിപ്ലവകരമായ മുന്നേറ്റം

ജിമ്മിൽ വ്യായാമത്തിലേർപ്പെടുന്നതിനിടെ കുഴഞ്ഞുവീണ് നാഗാവ് മെഡിക്കൽ കോളേജ് പ്രൊഫസർ മരിച്ചു; ദാരുണ സംഭവം അസമിൽ

ജിമ്മിൽ വ്യായാമത്തിലേർപ്പെടുന്നതിനിടെ കുഴഞ്ഞുവീണ് നാഗാവ് മെഡിക്കൽ കോളേജ് പ്രൊഫസർ മരിച്ചു; ദാരുണ സംഭവം അസമിൽ

16-ാം വയസ്സിൽ 275 കിലോ ശരീരഭാരം, ബി.എം.ഐ 100-ലേക്ക്; ഡൽഹിയിൽ കൗമാരക്കാരന് അതിസങ്കീർണ്ണമായ ബരിയാട്രിക് ശസ്ത്രക്രിയ വിജയകരം

16-ാം വയസ്സിൽ 275 കിലോ ശരീരഭാരം, ബി.എം.ഐ 100-ലേക്ക്; ഡൽഹിയിൽ കൗമാരക്കാരന് അതിസങ്കീർണ്ണമായ ബരിയാട്രിക് ശസ്ത്രക്രിയ വിജയകരം

മൈസൂരു-ചെന്നൈ വന്ദേഭാരതിൽ വിതരണം ചെയ്ത പരിപ്പുവടയിൽ ഫെവിക്വിക് ട്യൂബ്; റെയിൽവേ അധികൃതർക്ക് പരാതി നൽകി യാത്രക്കാർ

മൈസൂരു-ചെന്നൈ വന്ദേഭാരതിൽ വിതരണം ചെയ്ത പരിപ്പുവടയിൽ ഫെവിക്വിക് ട്യൂബ്; റെയിൽവേ അധികൃതർക്ക് പരാതി നൽകി യാത്രക്കാർ

Comments

Add a Comment

Our Channels