Malayali Media
Entertainment

മോഹൻലാൽ കേന്ദ്രകഥാപാത്രമാകുന്ന 'അതിമനോഹരം' സിനിമയ്ക്ക് ശബരിമലയിൽ ഷൂട്ടിംഗ് അനുമതി നൽകി ദേവസ്വം ബോർഡ്

Admin User12 Aug 20262 views 3 min read
മോഹൻലാൽ കേന്ദ്രകഥാപാത്രമാകുന്ന 'അതിമനോഹരം' സിനിമയ്ക്ക് ശബരിമലയിൽ ഷൂട്ടിംഗ് അനുമതി നൽകി ദേവസ്വം ബോർഡ്
Advertisement

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന 'അതിമനോഹരം' എന്ന ചിത്രത്തിന്റെ ചിത്രീകരണം ശബരിമലയിൽ നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകി.

വ്യവസ്ഥകളോടെയാണ് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും വെച്ച് സിനിമാ ചിത്രീകരണം നടത്താൻ അനുവാദം നൽകിയിട്ടുള്ളത്. ചിത്രത്തിന്റെ സമ്പൂർണ്ണ തിരക്കഥ ബോർഡിന് മുൻപാകെ സമർപ്പിക്കണമെന്നതാണ് ഇതിലൊരു പ്രധാന നിബന്ധന. കേളികേട്ട ശബരിമലയെയോ അവിടുത്തെ ക്ഷേത്ര സങ്കൽപ്പങ്ങളെയോ വിശ്വാസ സമൂഹത്തെയോ അപകീർത്തിപ്പെടുത്തുന്ന യാതൊന്നും തിരക്കഥയിൽ ഉണ്ടാകാൻ പാടില്ല. ചിത്രീകരണം തുടങ്ങുന്നതിന് മുൻപായി 50,000 രൂപ ബോർഡിൽ കെട്ടിവെക്കേണ്ടതുണ്ട്. ഇതിനുപുറമെ, വനം വകുപ്പിൽ നിന്നുള്ള ചിത്രീകരണ അനുമതിയും ഇതിനായി കരസ്ഥമാക്കേണ്ടതുണ്ട്.

Tags:#mohanlal
Advertisement

Comments

Add a Comment

Our Channels