Malayali Media
Entertainment

മമ്മൂട്ടിയുടെ പിറന്നാളിൽ 17 രാജ്യങ്ങളിൽ രക്തദാന ക്യാമ്പുകൾ; ലക്ഷ്യമിടുന്നത് 40,000 പേർ

09 Aug 20264 views 3 min read
മമ്മൂട്ടിയുടെ പിറന്നാളിൽ 17 രാജ്യങ്ങളിൽ രക്തദാന ക്യാമ്പുകൾ; ലക്ഷ്യമിടുന്നത് 40,000 പേർ
Advertisement

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ സെപ്റ്റംബർ 7ലെ ജന്മദിനത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകർ വിപുലമായ രക്തദാന പ്രവർത്തനങ്ങൾക്ക് ഒരുങ്ങുന്നു. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഇന്റർനാഷണലിന്റെ (MFAI) നേതൃത്വത്തിലാണ് വിവിധ രാജ്യങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. 17 രാജ്യങ്ങളിൽ നിന്നായി 40,000 പേരെ രക്തദാനത്തിൽ പങ്കെടുപ്പിക്കുകയാണ് ഇത്തവണ സംഘടനയുടെ ലക്ഷ്യം.

ആരാധകർക്ക് പുറമെ കോളേജ് വിദ്യാർഥികൾ, കോർപ്പറേറ്റ് ജീവനക്കാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, സാംസ്‌കാരിക രംഗത്തുള്ളവർ എന്നിവരും പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഒരു മാസത്തിനിടെ 40,000 യൂണിറ്റ് രക്തം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് MFAI ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് ദുബായിൽ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ 25,000 പേരാണ് രക്തദാനത്തിൽ പങ്കാളികളായത്. ഇത്തവണയും നിരവധി പ്രമുഖർ ക്യാമ്പുകളിൽ പങ്കെടുക്കാനുള്ള താൽപര്യം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:#mamootty
Advertisement

Comments

Add a Comment

Our Channels

മമ്മൂട്ടിയുടെ പിറന്നാളിൽ 17 രാജ്യങ്ങളിൽ രക്തദാന ക്യാമ്പുകൾ; ലക്ഷ്യമിടുന്നത് 40,000 പേർ | Malayali Media