പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭഗവാൻ വിഷ്ണുവിന്റെ അവതാരമായി വിശേഷിപ്പിച്ച് ബോളിവുഡ് താരം സുദേഷ് ബെറി. സന്ദർഭം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ പാദങ്ങൾ കഴുകിയ വെള്ളം താൻ കുടിക്കുമെന്നും താരം വെളിപ്പെടുത്തി. എന്നാൽ ഈ പ്രസ്താവന പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ട്രോളുകൾക്കും രൂക്ഷവിമർശനങ്ങൾക്കുമാണ് നടൻ ഇരയായിക്കൊണ്ടിരിക്കുന്നത്.
ഒരു പോഡ്‌കാസ്റ്റ് ചർച്ചയിലായിരുന്നു സുദേഷ് ബെറിയുടെ ഈ പ്രതികരണങ്ങൾ. ജന്തർ മന്തറിലെ പ്രക്ഷോഭങ്ങളെ എതിർക്കുകയും സി.ജെ.പിയെ അവഹേളിക്കുകയും ചെയ്യുന്നതിനിടയിലാണ് നടൻ തന്റെ നിലപാട് തുറന്നുപറഞ്ഞത്. ഭരണം നടത്തുന്ന പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് എന്ത് തെറ്റാണ് സംഭവിച്ചതെന്നും വീഡിയോ സംഭാഷണത്തിനിടെ അദ്ദേഹം ചോദിക്കുന്നുണ്ട്.





