Malayali Media
Entertainment

കാണാതായ പ്രമുഖ യൂട്യൂബർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി; ബൈക്കപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ

29 Jul 20262 views 3 min read
കാണാതായ പ്രമുഖ യൂട്യൂബർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി; ബൈക്കപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ
Advertisement

ഒരാഴ്ചയായി കാണാതായിരുന്ന മലയാളി യൂട്യൂബർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി. വനപ്രദേശത്തിന് സമീപത്തുവെച്ച് ബൈക്കപകടത്തിൽപ്പെട്ട അദ്ദേഹം നിലവിൽ മേഘാലയയിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാകുന്നതിനനുസരിച്ച് ദിൽഷാദിനെ നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.

'യാത്ര ടുഡേ' എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ ദിൽഷാദിന് 9.33 ലക്ഷം ഫോളോവേഴ്സ് ആണുള്ളത്. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര സ്വദേശിയായ ഇദ്ദേഹം ഈ മാസം ആറാം തീയതിയാണ് വീട്ടിൽ നിന്നും പുതിയ യാത്ര പുറപ്പെട്ടത്. ഈ മാസം 22 വരെ ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ പിന്നീട് യാതൊരു വിവരവും ലഭിക്കാതിരിക്കുകയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വരികയും ചെയ്തതോടെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Tags:#DILSHAD#YOUTUBE
Advertisement

Comments

Add a Comment

Our Channels

കാണാതായ പ്രമുഖ യൂട്യൂബർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി; ബൈക്കപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ | Malayali Media