Malayali Media
Entertainment

'ഖലീഫ'യിലെ തന്റെ ഡബ്ബിംഗ് പൂർത്തിയാക്കി മോഹൻലാൽ

ഇനി ലാലേട്ടൻ നായകനാകുന്ന രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പെന്ന് സംവിധായകൻ വൈശാഖ്

30 Jul 202644 views 3 min read
'ഖലീഫ'യിലെ തന്റെ ഡബ്ബിംഗ് പൂർത്തിയാക്കി മോഹൻലാൽ
Advertisement

പൃഥ്വിരാജ് സുകുമാരനെ മുഖ്യ കഥാപാത്രമാക്കി വൈശാഖ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയാണ് 'ഖലീഫ'. ഈ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു അതിഥി വേഷത്തിൽ മോഹൻലാലും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി എന്ന നായകന്റെ മുത്തച്ഛനായ മാമ്പറക്കൽ അഹമ്മദാലി എന്ന കഥാപാത്രമായാണ് മോഹൻലാൽ സ്ക്രീനിലെത്തുന്നത്.

ഇപ്പോൾ ചിത്രത്തിലെ മോഹൻലാലിന്റെ ഡബ്ബിംഗ് ജോലികൾ അവസാനിച്ചുവെന്ന പുതിയ വിവരമാണ് സംവിധായകൻ വൈശാഖും നിർമാതാവായ ജിനു എബ്രഹാമും പുറത്തുവിട്ടിരിക്കുന്നത്. "ഒന്നാം ഭാഗത്തിന് വേണ്ടിയുള്ള മാമ്പറക്കൽ അഹമ്മദാലിയുടെ മാന്ത്രികത പൂർത്തിയായിരിക്കുന്നു. മോഹൻലാൽ സാറിനോട് വലിയ കടപ്പാടുണ്ട്. ഇനി ഞങ്ങളുടെ കാത്തിരിപ്പ് സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ്. അദ്ദേഹം ഞങ്ങൾക്കായി എന്താണ് ഒരുക്കിവെച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷ തുടങ്ങിക്കഴിഞ്ഞു. ഇത് ഞങ്ങളുടെ യാത്രയുടെ തുടക്കം മാത്രമാണ്," വൈശാഖ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.

Tags:#KHALIFA#MOLLYWOOD#MOHANLAL#VYSAKH
Advertisement

Comments

Add a Comment

Our Channels

'ഖലീഫ'യിലെ തന്റെ ഡബ്ബിംഗ് പൂർത്തിയാക്കി മോഹൻലാൽ | Malayali Media