Malayali Media
Business

പ്രതിമാസം 299 രൂപയുടെ 4 ഓർഡറുകൾക്ക് സൗജന്യ നെറ്റ്ഫ്‌ളിക്‌സ് പ്ലാൻ; 'ഫ്‌ളിപ്കാർട്ട് പ്ലസ്' ഉപയോക്താക്കൾക്കായി പുതിയ ഓഫർ ഓഗസ്റ്റ് 1 മുതൽ

02 Aug 2026931 views 3 min read
പ്രതിമാസം 299 രൂപയുടെ 4 ഓർഡറുകൾക്ക് സൗജന്യ നെറ്റ്ഫ്‌ളിക്‌സ് പ്ലാൻ; 'ഫ്‌ളിപ്കാർട്ട് പ്ലസ്' ഉപയോക്താക്കൾക്കായി പുതിയ ഓഫർ ഓഗസ്റ്റ് 1 മുതൽ
Advertisement

പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാർട്ട് വിനോദ സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്‌ളിക്‌സുമായി കൈകോർക്കുന്നു. 'ഫ്‌ളിപ്കാർട്ട് പ്ലസ്' ലോയൽറ്റി പ്രോഗ്രാമിലുള്ള ഉപഭോക്താക്കൾക്ക് ഒരു മാസത്തിനുള്ളിൽ 299 രൂപയോ അതിന് മുകളിലോ മൂല്യമുള്ള നാല് ഓർഡറുകൾ പൂർത്തിയാക്കിയാൽ നെറ്റ്ഫ്‌ളിക്‌സിന്റെ മൊബൈൽ പ്ലാൻ സൗജന്യമായി ലഭിക്കും. ഓഗസ്റ്റ് 1 മുതലാണ് ഈ പുതിയ ആനുകൂല്യം പ്രാബല്യത്തിൽ വരുന്നത്.

ഫ്‌ളിപ്കാർട്ടിന്റെ പ്രധാന ആപ്പ് കൂടാതെ ഫ്‌ളിപ്കാർട്ട് ഗ്രോസറി, ഫ്‌ളിപ്കാർട്ട് മിനിറ്റ്‌സ് എന്നിവ വഴി നടത്തുന്ന വാങ്ങലുകളും ഇതിനായി പരിഗണിക്കുന്നതാണ്. ഉപയോക്താവ് നാലാമത്തെ ഓർഡർ പൂർത്തിയാക്കുന്നതോടെ, ഫ്‌ളിപ്കാർട്ട് ആപ്പ് വഴി യാതൊരു അധിക തുകയും നൽകാതെ 30 ദിവസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് മൊബൈൽ പ്ലാൻ ക്ലെയിം ചെയ്യാം. ഓരോ മാസവും ഈ ഓഫർ തുടർന്നും ലഭിക്കുന്നതിന് സമാനമായ രീതിയിൽ ഷോപ്പിംഗ് നടത്തേണ്ടതുണ്ട്.

നിലവിൽ ഫ്‌ളിപ്കാർട്ട് പ്ലസ് സേവനം ഉപയോഗിക്കാത്തവർക്ക് 12 മാസ കാലയളവിനുള്ളിൽ അധിക ചിലവുകളില്ലാതെ 15 ഓർഡറുകൾ പൂർത്തിയാക്കി ലോയൽറ്റി പ്രോഗ്രാമിൽ അംഗമാകാൻ അവസരമുണ്ട്. ഇന്ത്യയിൽ ഒരു ഇ-കോമേഴ്‌സ് സ്ഥാപനവുമായി നെറ്റ്ഫ്‌ളിക്‌സ് നടത്തുന്ന കന്നി പങ്കാളിത്തമാണിതെന്ന് ഇരു കമ്പനികളും വ്യക്തമാക്കി. സാധാരണ ഷോപ്പിംഗ് വഴി നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷൻ ആനുകൂല്യം നേടാനാകുന്നത് ആദ്യമായാണ്.

പ്രതിമാസം നാല് ഓർഡറുകൾ എന്നത് സാധാരണ ഉപഭോക്താക്കളുടെ പതിവ് ഷോപ്പിംഗ് ശീലമായതിനാൽ ഈ ഓഫർ ഏറെ പ്രയോജനപ്പെടുമെന്ന് ഫ്‌ളിപ്കാർട്ട് സി.എഫ്.ഒയും സ്ട്രാറ്റജിക് പാർട്ണർഷിപ്പ്സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റുമായ രവി അയ്യർ പറഞ്ഞു. ഉപയോക്താക്കൾക്ക് യഥാർത്ഥ സംതൃപ്തി നൽകുന്ന രീതിയിലേക്ക് ലോയൽറ്റി പ്രോഗ്രാമുകൾ മാറിക്കൊണ്ടിരിക്കുകയാണെന്നും, 'ഫ്‌ളിപ്കാർട്ട് പ്ലസ്' കൂടുതൽ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് ഈ സഹകരണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Tags:#FLIPKART#NETFLIX
Advertisement

Comments

Add a Comment

Our Channels