വാഷിങ്ടൺ: ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങൾ ആരംഭിക്കാൻ മടിക്കില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനുമായി ഇനി ഒരു കരാറിലെത്തേണ്ട ആവശ്യം അമേരിക്കയ്ക്കില്ലെന്നും അതിനുള്ള സമയം എന്നേ കഴിഞ്ഞുപോയെന്നും ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കി.
ലോസ് ഏഞ്ചൽസ്, സാൻ ഡീഗോ എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ നഗരങ്ങളെയും യൂറോപ്പിനെയും ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഇറാന്റെ കൈവശമുണ്ടെന്നും അത് യുഎസ് നഗരങ്ങൾക്ക് ഭീഷണിയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഇറാന്റെ നൂറുകണക്കിന് ബില്യൺ ഡോളർ നിലവിൽ അമേരിക്കയുടെ കൈവശമുണ്ടെന്നും ഹോർമുസ് കടലിടുക്കും തങ്ങളുടെ നിയന്ത്രണത്തിലായിട്ടുണ്ടെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ കുറിപ്പിൽ അവകാശപ്പെട്ടു.





