ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഇസ്രയേലി മാധ്യമങ്ങളുടെ റിപ്പോർട്ട്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മൊജ്തബ ഖമനയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
മൊജ്തബയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക ഉയർത്തുന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു. ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഇസ്രയേലി മാധ്യമങ്ങളായ ചാനൽ 14, ജെറുസലേം പോസ്റ്റ് എന്നിവ പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.
എന്നാൽ മൊജ്തബ ഖമനയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇറാൻ ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല.





