2026 കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ 48 കിലോഗ്രാം വെയ്റ്റ്‌ലിഫ്റ്റിംഗിൽ സ്വർണം സമ്മാനിച്ച് മീരാഭായ് ചാനു വീണ്ടും ഇന്ത്യയുടെ അഭിമാനമായി മാറി. ഈ മികച്ച പ്രകടനത്തോടെ കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായി മൂന്ന് തവണ സ്വർണപ്പതക്കം സ്വന്തമാക്കുന്ന ആദ്യ വനിതാ താരമെന്ന ചരിത്ര റെക്കോർഡും മീരാഭായ് ചാനു കരസ്ഥമാക്കി.
മുൻപ് ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ ഖ്യാതി ഉയർത്തിയ താരം, ഈ മെഡൽ തിളക്കത്തിന് പിന്നിൽ താൻ സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ച് വെളിപ്പെടുത്തി. ശരീരഭാരം കൂടിയാൽ മത്സരത്തിൽ നിന്ന് അയോഗ്യയാക്കപ്പെടും എന്നതിനാൽ കഴിഞ്ഞ മൂന്ന് ദിവസമായി താൻ ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് സ്വർണനേട്ടത്തിന് ശേഷം അവർ വ്യക്തമാക്കി.
സമ്മാനദാന ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ, "ചോദ്യങ്ങൾ വേഗത്തിൽ ചോദിച്ചു തീർക്കൂ, ഞാൻ മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല, എനിക്ക് പോയി എന്തെങ്കിലും കഴിക്കണം" എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
"50.5 കിലോഗ്രാമാണ് എന്റെ സാധാരണ ശരീരഭാരം. അതിനാൽ 49 കിലോ വിഭാഗത്തിൽ മത്സരിക്കാൻ 1.5 കിലോ കുറയ്ക്കേണ്ടതുണ്ട്. എന്നാൽ 48 കിലോയിലേക്ക് ഭാരം എത്തുക്കുക എന്നത് അതിലും ഏറെ കഠിനമാണ്", എന്നും മീരാഭായ് വിശദീകരിച്ചു.





