Malayali Media

'നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥയ്ക്ക് തുല്യം, യുവജനപ്പോരാട്ടങ്ങൾ ഒരിക്കലും തളരില്ല': സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ജോജു ജോർജ്

Admin User23 Jul 202610 views 3 min read
'നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥയ്ക്ക് തുല്യം, യുവജനപ്പോരാട്ടങ്ങൾ ഒരിക്കലും തളരില്ല': സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ജോജു ജോർജ്
Advertisement

ഡൽഹി ജന്തർമന്തറിൽ നടക്കുന്ന സി.ജെ.പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജോജു ജോർജ്. നിലവിൽ രാജ്യത്ത് നടമാടുന്നത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ചോർച്ചയുണ്ടാകുന്നത് വരാനിരിക്കുന്ന വലിയ ഭീകരാവസ്ഥയുടെ സൂചനയാണെന്ന് വേണം കരുതുവാൻ. ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ഉപദ്രവിക്കുകയും പ്രതിപക്ഷ നേതാവിനെ പോലും വിലകൽപ്പിക്കാതെ എടുത്തു കൊണ്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇതിനെതിരെ ആദ്യം തന്നെ രംഗത്തിറങ്ങിയ യുവതലമുറയെ അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

​ചരിത്രത്തിലൊരിക്കലും യുവജന സമരങ്ങൾ തളർന്നുപോയിട്ടില്ല. അതുകൊണ്ടുതന്നെ ഈ പോരാട്ടം വലിയ പ്രതീക്ഷയാണ് നൽകുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴും നല്ല മനുഷ്യർ ശേഷിക്കുന്നുണ്ടെന്നത് വലിയ സന്തോഷം നൽകുന്നുണ്ടെന്നും, ഈ പ്രതിസന്ധികളെല്ലാം നമ്മൾ ഒരുമിച്ച് അതിജീവിക്കുമെന്നും ജോജു ജോർജ് കൂട്ടിച്ചേർത്തു.

Tags:#Joju george#cjp
Advertisement

Comments

Add a Comment

Our Channels

'നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥയ്ക്ക് തുല്യം, യുവജനപ്പോരാട്ടങ്ങൾ ഒരിക്കലും തളരില്ല': സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ജോജു ജോർജ് | Malayali Media