Malayali Media
Local

മാനന്തവാടി മെഡിക്കൽ കോളേജിൽ ആദിവാസി യുവതിക്ക് ശുചിമുറിയിൽ പ്രസവം

08 Aug 202632 views 3 min read
മാനന്തവാടി മെഡിക്കൽ കോളേജിൽ ആദിവാസി യുവതിക്ക് ശുചിമുറിയിൽ പ്രസവം
Advertisement

വയനാട്: മാനന്തവാടി മെഡിക്കൽ കോളേജിലെ പ്രസവ വാർഡിലെ ശുചിമുറിയിൽ ആദിവാസി യുവതി പ്രസവിച്ചു. തിരുനെല്ലി സ്വദേശിനിയായ 19കാരിയെ ഇന്ന് രാവിലെ പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഉച്ചയോടെ ശുചിമുറിയിലേക്ക് പോയ യുവതി അവിടെവച്ച് ആണ്‍കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ഉടൻ ലേബർ റൂമിലേക്ക് മാറ്റി. നവജാത ശിശുവും അമ്മയും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Tags:#kerala#wayanad#mananthvady
Advertisement

Comments

Add a Comment

Our Channels

മാനന്തവാടി മെഡിക്കൽ കോളേജിൽ ആദിവാസി യുവതിക്ക് ശുചിമുറിയിൽ പ്രസവം | Malayali Media