മൂവാറ്റുപുഴ മാറാടിയിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത പ്രദേശത്താണ് അപകടകരമായ രീതിയിൽ മണ്ണിടിച്ചിൽ സംഭവിച്ചത്. പ്രദേശത്തെ വെള്ളക്കെട്ടിലേക്ക് കളിമണ്ണും വലിയ പാറക്കഷണങ്ങളും ഒന്നാകെ പതിക്കുകയായിരുന്നു.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപത്തായി നിരവധിയായ പാറമടകൾ സ്ഥിതിചെയ്യുന്നുണ്ട്. നിലവിൽ ഈ പാറമടകളുടെ പ്രവർത്തനം നിശ്ചലമാണെങ്കിലും, ഇവിടങ്ങളിൽ വൻതോതിൽ ജലം കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്.



