അടൂർ: പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിൽ ഔദ്യോഗിക ഡ്യൂട്ടി സമയത്ത് ഡോക്ടർ സ്വകാര്യ പ്രാക്ടീസിനായി പോയതായി പരാതി. സംഭവത്തെത്തുടർന്ന് അടൂർ നഗരസഭാ ചെയർപേഴ്‌സൺ റീന സാമുവലും ഭരണപക്ഷ കൗൺസിലർമാരും ആശുപത്രിയിലെത്തി പ്രതിഷേധ സമരം നടത്തി.
അതേസമയം, വിഷയം നിഷേധിച്ച് ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. വൈകുന്നേരം 5 മണി മുതൽ 8 മണി വരെയുള്ള സമയത്ത് ഡ്യൂട്ടിയിലുണ്ടാകേണ്ട ഡോക്ടർ, കൃത്യമായി മറ്റൊരു ഡോക്ടറെ ചുമതല ഏൽപ്പിച്ചിരുന്നതായി സൂപ്രണ്ട് വ്യക്തമാക്കി. പകരം ഡ്യൂട്ടി ചെയ്യേണ്ട ഡോക്ടർ ആ സമയത്ത് ആശുപത്രിയിൽ സന്നിഹിതനായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, ആശുപത്രിയിൽ കടന്നുചെന്ന് പ്രതിഷേധം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാണ് സി.പി.ഐ.എം ആവശ്യപ്പെടുന്നത്.
