Malayali Media
Local

കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു

Admin User07 Aug 20261 views 3 min read
കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു
Advertisement

കാസർകോട്: കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ലഭ്യമല്ലാത്തതിനെ തുടർന്ന് പ്രതിഷേധമുയർത്തിയ പ്രദേശവാസികൾക്കെതിരെ പോലീസ് കേസെടുത്തു. ചികിത്സ തേടിയെത്തിയ രോഗികൾ പുറത്ത് കാത്തുനിൽക്കെ ഒ.പി രജിസ്‌ട്രേഷൻ നടപടികൾ പെട്ടെന്ന് നിർത്തിവെച്ചതും നാട്ടുകാരുടെ ചോദ്യം ചെയ്യലിന് ഇടയാക്കിയിരുന്നു.

പ്രതിഷേധത്തിൽ പങ്കാളികളായ മൂന്നു പേർക്കെതിരെയാണ് കുമ്പള പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആശുപത്രി ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്ന കാരണത്താലാണ് പോലീസ് നടപടി. ജീവനക്കാർക്ക് നേരെ അസഭ്യവർഷം നടത്തുകയും, വനിതാ ജീവനക്കാരുടെയും സ്ത്രീകളായ രോഗികളുടെയും അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തി എന്നതുമാണ് എഫ്.ഐ.ആറിലെ പ്രധാന ആരോപണങ്ങൾ.

Tags:#kasargod#police
Advertisement

Comments

Add a Comment

Our Channels

കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു | Malayali Media