കോഴിക്കോട്: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) എന്ന ജനിതക രോഗം ബാധിച്ച സഹോദരങ്ങളുടെ ചികിത്സയ്ക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി രണ്ട് കോടി രൂപ സഹായം പ്രഖ്യാപിച്ചു. റിപ്പോർട്ടർ ടി.വിയിലൂടെ ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് എൻ.ബി. സ്വരാജ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്; കുരുന്നുകൾ കളിച്ചുവരട്ടെയെന്നും എല്ലാവരും ഈ ഉദ്യമത്തിനൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കല്ലുരുട്ടി പൂവത്തിരിച്ചാലിൽ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നിവരുടെ ജീവൻ രക്ഷിക്കാനാണ് ഈ സഹായഹസ്തം. രണ്ട് വയസ്സിനുള്ളിൽ ജീൻ തെറാപ്പി നടത്തിയാൽ ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
സഹായം നൽകുന്നവർ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി മാത്രം തയ്യാറാക്കിയ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിലേക്കും സ്കാനറിലേക്കുമാണ് പണം അയക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.





