തിരുവനന്തപുരം: കണ്ണൂരിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഗവർണർക്ക് പരാതി ലഭിച്ചു. പ്രസംഗം രാഷ്ട്രീയ പ്രതികാരത്തിനും അക്രമത്തിനും പ്രേരണ നൽകുന്നതും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകൻ പി.എം. ഷമീർ ആണ് പരാതി നൽകിയത്; മുഖ്യമന്ത്രിക്കെതിരെ ഭരണഘടനാപരമായ നടപടികളും നിയമനടപടികളും സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പദയാത്രയിലെ പ്രസംഗത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, തങ്ങൾ ഒന്നും മറക്കില്ലെന്നും ചോരയ്ക്ക് പകരം ചോദിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
കലാപാഹ്വാനം നടത്തിയെന്ന് ആരോപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേസെടുക്കണമെന്ന് എസ്.എഫ്.ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ടി.ഐ. മധുസൂദനന്റെ പരാമർശത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ 'ചോരയ്ക്ക് പകരം ചോദിക്കും' എന്ന പ്രസ്താവനയ്ക്കെതിരെ സി.പി.എം നേതാവ് കെ.കെ. രാഗേഷും രംഗത്തെത്തിയിരുന്നു.
.





