തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ച് സണ്ണി ജോസഫ് രംഗത്തെത്തി. മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും, സി.പി.ഐ.എം ഭരണകാലത്ത് മർദനമേറ്റ കോൺഗ്രസ് പ്രവർത്തകരുടെ ചോരയ്ക്ക് രാഷ്ട്രീയമായി പകരം ചോദിക്കുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
പകപോക്കൽ രാഷ്ട്രീയമല്ല മുഖ്യമന്ത്രി ആഹ്വാനം ചെയ്തതെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോര വീണ മണ്ണാണിതെന്ന് ഓർമ്മിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പയ്യന്നൂരിലെ സി.പി.ഐ.എം നേതാവിന്റെ കൊലവിളി പ്രസംഗമാണ് ഇന്നത്തെ പ്രധാന രാഷ്ട്രീയ വിഷയമെന്ന് ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ്, പ്രസംഗം നടത്തിയ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമോ എന്ന കാര്യത്തിൽ സി.പി.ഐ.എം സംസ്ഥാന-ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.





