Malayali Media
Kerala

ജീവനും ടൂറിസത്തിനും ഭീഷണിയായ മൃഗങ്ങൾ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ ചെയ്യണമെന്ന് നടി മീനാക്ഷി; വനനിയമങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും പ്രതികരണം

Admin User28 Nov 202624 views 3 min read
ജീവനും ടൂറിസത്തിനും ഭീഷണിയായ മൃഗങ്ങൾ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ ചെയ്യണമെന്ന് നടി മീനാക്ഷി; വനനിയമങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും പ്രതികരണം
Advertisement

കൊച്ചി: മനുഷ്യജീവനും സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗ്ഗമായ ടൂറിസത്തിനും ഭീഷണിയാകുന്ന ചില മൃഗങ്ങൾ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ ചെയ്യണമെന്ന് നടി മീനാക്ഷി. അതാണ് സത്യവും നീതിയുമെന്ന് വ്യക്തമാക്കിയ താരം, ഇതിനായി വനനിയമങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടേണ്ടതുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

മീനാക്ഷിയുടെ ഫേസ്ബുക്ക് കുറിപ്പ്:

'വീണ്ടും ചില ആനക്കാര്യങ്ങള്‍'… സത്യത്തില്‍ .എപ്പോഴാണ് ഈ ആനകളുടെ കാര്യങ്ങള്‍ നമുക്ക് 'ആന'ക്കാര്യങ്ങളാവുന്നത് .. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പോര് ചരിത്രാതീത കാലം മുതല്‍ നിലവിലുണ്ട് .. മനുഷ്യന്‍ അവന്റെ ബുദ്ധിയും… ടെക്‌നിക്കുകളും.. അവന്‍ കണ്ടുപിടിച്ച ഉപകരണങ്ങളും കൊണ്ട് കാടുകള്‍ നാടുകളാക്കി നാടുകള്‍ നഗരങ്ങളാക്കി ചുരുക്കത്തില്‍ കാടാണ് മൊത്തത്തില്‍ മാറ്റിയത്…. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലോകം മനുഷ്യ കേന്ദ്രീകൃതമാക്കപ്പെട്ടു എന്നും പറയാം .. പക്ഷെ പിന്നീട് ആധുനിക മനുഷ്യര്‍ തങ്ങളുടെ നിലനില്പിന് കാടും മൃഗങ്ങളും ഒക്കെയും ആവശ്യമാണെന്ന് കണ്ടെത്തി അവയേയും സംരക്ഷിക്കുവാന്‍ വേണ്ട നിയമങ്ങളുണ്ടാക്കി പക്ഷെ നിര്‍ഭാഗ്യവശാല്‍ അവ കാലാനുസൃതമായി പരിഷ്‌ക്കരിക്കപ്പെടുന്നില്ല എന്നതാണ് കഷ്ടം …

ജനനം കൊണ്ട് വനാതിര്‍ത്തിയില്‍ താമസിക്കപ്പെടാന്‍ വിധിക്കപ്പെട്ട മനുഷ്യരാണ് കൂടുതല്‍ പേരും അവര്‍ക്ക് നാടിനും കാടിനും അതിര്‍ത്തിയുണ്ട് താനും .. എന്നാല്‍ മൃഗങ്ങള്‍ക്ക് എന്തതിര്‍ത്തി … അവിടെ താമസിക്കുന്ന മനുഷ്യര്‍ക്കാവട്ടെ എന്നും അവരുടെ കഷ്ടപ്പാടിന്റെ ഫലമായ കൃഷിയും മറ്റ് സ്വത്തുക്കളും വന്യജീവികളുടെ ആക്രമണത്താല്‍ നശിപ്പിക്കപ്പെട്ട് ജീവിതം ദുസ്സഹമാക്കപ്പെട്ട കഥകളാണധികം .. എന്നാല്‍ മനുഷ്യനാല്‍ വല്ല വന്യമൃഗങ്ങള്‍ക്കും വല്ലതും സംഭവിച്ചാല്‍ തീര്‍ന്നു ..സ്വന്തം പക്ഷം പോലും പറഞ്ഞിട്ട് കാര്യമില്ലാത്ത നീതിയും …ഏതെങ്കിലും വന്യമൃഗങ്ങള്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കിണറ്റിലോ കുഴിയിലോ വീണാല്‍ രക്ഷാപ്രവര്‍ത്തനമുണ്ടാവും… അവയൊക്കെ ടി.വി യിലും സോഷ്യല്‍ മീഡിയയിലും കാണുമ്പോള്‍ അവ രക്ഷപെടണമേയെന്ന ആഗ്രഹത്തിലാണ് ദൂരെ സുരക്ഷിത നഗരങ്ങളിലും നാടുകളിലുമിരിക്കുന്നവര്‍ …

അതൊരു മനുഷ്യത്വപരമായ വികാരമാണെങ്കില്‍ കൂടിയും അതിനൊരു മറുപക്ഷവുമുണ്ട് എന്നതും കാണാതിരിക്കരുത് അത് പക്ഷെ സത്യത്തില്‍ ആ നാട്ടിലെ ജനതയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോഴാണ് മനസ്സിലാവുക … അവര്‍ മനസ്സറിഞ്ഞ് ആഗ്രഹിക്കുക അവ ഇല്ലാതാകണമെന്നാവും എന്നതും ഉറപ്പ് …കാരണം അവരുടെ ജീവനും സ്വത്തും സ്വന്തം മക്കളും മാതാപിതാക്കളുമൊക്കെ ഭീഷണിയില്‍ തന്നെയാണ്… കുഞ്ഞുകുട്ടികളെ സ്‌കൂളുകളില്‍ അയക്കുന്നതുമൊക്കെ എത്ര അരക്ഷിതാവസ്ഥയില്‍ മനസ്സ് പതറിയാവും …

രമ്യഹര്‍മ്മ്യങ്ങളിലിരുന്ന് ഘോര ഘോരം മൃഗങ്ങള്‍ക്കു വേണ്ടി വാദിക്കുന്നവര്‍ക്ക് തങ്ങളുടെ വാസസ്ഥലവും മറ്റും സ്ഥിരമായി വനാതിര്‍ത്തിയിലുള്ള നാടുകളിലേയ്ക്ക് മാറ്റി ഒരു രണ്ടു മൂന്നു വര്‍ഷമെങ്കിലും അവിടെ താമസിച്ചതിന് ശേഷം ഈ വന്യമൃഗ സ്‌നേഹം പ്രകടിപ്പിക്കാന്‍ അവര്‍ക്കാകുമോ എന്ന ചോദ്യവുമുണ്ട് … പറഞ്ഞു വന്നത് കണ്ട മൃഗങ്ങളെയെല്ലാം ഒഴിവാക്കണം എന്ന നിലയ്ക്കുമല്ല .. വനാതിര്‍ത്തിയില്‍ താമസിക്കുന്ന മനുഷ്യര്‍ക്കും നമ്മെപ്പോലെ സ്വസ്ഥമായി ജീവിക്കുവാന്‍ അവകാശമുള്ളവരാണ് എന്നതും പ്രാധാന്യമുള്ളതാണ് …

പിന്നെ കാടു കൈയ്യേറി എന്നു പറയുമ്പോള്‍ ഇപ്പോഴാണോ അങ്ങനെ കൈയ്യേറിയത് ..മുന്‍ കാലഘട്ടങ്ങളില്‍ മുന്‍ തലമുറകള്‍ കാടു കൈയ്യേറിത്തന്നെയാണല്ലോ .. നാടും നഗരങ്ങളും സൃഷ്ടിച്ചത് .. വനാതിര്‍ത്തി നാടിനും നാട്ടാര്‍ക്കും .. നമ്മുടെ ഒരു മുഖ്യ വരുമാന മാര്‍ഗ്ഗമായ ടൂറിസത്തിനും ഒക്കെ ഭീഷണിയായ ചില മൃഗങ്ങള്‍ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ ചെയ്‌തേ മതിയാവൂ എന്നതാണ് സത്യം… അതാണ് നീതിയും .. അതിനായ് കാലാനുസൃതമായ വനനിയമങ്ങള്‍ പരിഷ്‌ക്കരിക്കപ്പെട്ടേ മതിയാവൂ ..

ആസ്‌ത്രേലിയ പോലെയുള്ള വനാതിര്‍ത്തി ധാരാളമുള്ള രാജ്യങ്ങള്‍ അവരുടെ ജനതയ്ക്കു വേണ്ടി എന്താണ് (വനവും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് ) ചെയ്യുന്നത് എന്നതൊക്കെയും മാതൃകയാക്കാവുന്നതാണ് .. (നിരന്തരമായി മനുഷ്യന്റ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളുടെ കാര്യത്തിലാണ് ഞാനിതെഴുതുന്നത് …) അല്ലാതെ മയക്കി പിടികൂടി ഒരു കോളറുമിട്ട് 'ചക്കകൊമ്പന്മാര്‍ വരുന്നുണ്ട് ഓടിക്കോ' എന്ന് അവയെക്കൊണ്ടൊക്കെ പൊറുതിമുട്ടിയ ജന്മം കൊണ്ട് ആ നാട്ടില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയോട് പറയലല്ല നീതി എന്നു കരുതുന്നു ,…

Tags:#നടി മീനാക്ഷി#വനനിയമം#വന്യജീവി ആക്രമണം#കേരള ടൂറിസം#കൊച്ചി വാർത്തകൾ#കേരള വാർത്തകൾ#Actress Meenakshi#Kerala Forest Laws#Wildlife Threat Kerala#Kochi News Malayalam#Kerala News
Advertisement

Related News

മിഷൻ ചക്കക്കൊമ്പൻ ദൗത്യത്തിൽ ഉദ്യോഗസ്ഥർ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ; മൂന്ന് ദിവസത്തെ ശ്രമം ഫലം കാണാതായതോടെയാണ് ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതെന്ന് വിശദീകരണം

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ എൻ.സി.പി ഇന്ത്യാ സഖ്യത്തിനൊപ്പം നിൽക്കണമെന്ന് പി.സി. ചാക്കോ; നിർണായക കേന്ദ്രമന്ത്രിസഭാ യോഗം നാളെ

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ എൻ.സി.പി ഇന്ത്യാ സഖ്യത്തിനൊപ്പം നിൽക്കണമെന്ന് പി.സി. ചാക്കോ; നിർണായക കേന്ദ്രമന്ത്രിസഭാ യോഗം നാളെ

സ്വകാര്യ-വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സംസ്ഥാന സർക്കാർ; 20 ഏക്കർ വരെ സർക്കാർ ഭൂമി പതിച്ചുനൽകും, 10 വർഷത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടി-നികുതി ഇളവുകളും

സ്വകാര്യ-വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സംസ്ഥാന സർക്കാർ; 20 ഏക്കർ വരെ സർക്കാർ ഭൂമി പതിച്ചുനൽകും, 10 വർഷത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടി-നികുതി ഇളവുകളും

താമരശ്ശേരിയിൽ 20-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; രണ്ട് സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ, പ്രതികളെ റിമാൻഡ് ചെയ്തു

താമരശ്ശേരിയിൽ 20-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; രണ്ട് സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ, പ്രതികളെ റിമാൻഡ് ചെയ്തു

ശബരിമല വെർച്വൽ ക്യൂ സ്ലോട്ട് തട്ടിപ്പ്: കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റത് അന്യസംസ്ഥാന ട്രാവൽ ഏജൻസികളെന്ന് ദേവസ്വം വിജിലൻസ്; ദർശന പരിധി 90,000 ആയി ഉയർത്താൻ ദേവസ്വം ബോർഡ്

ശബരിമല വെർച്വൽ ക്യൂ സ്ലോട്ട് തട്ടിപ്പ്: കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റത് അന്യസംസ്ഥാന ട്രാവൽ ഏജൻസികളെന്ന് ദേവസ്വം വിജിലൻസ്; ദർശന പരിധി 90,000 ആയി ഉയർത്താൻ ദേവസ്വം ബോർഡ്

Comments

Add a Comment

Our Channels

ജീവനും ടൂറിസത്തിനും ഭീഷണിയായ മൃഗങ്ങൾ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ ചെയ്യണമെന്ന് നടി മീനാക്ഷി; വനനിയമങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും പ്രതികരണം | Malayali Media