Malayali Media
Kerala

പി.എസ്.സിയുടെ വാതിൽ സംസ്ഥാന സർക്കാർ കൊട്ടിയടച്ചെന്ന് കെ.എൻ. ബാലഗോപാൽ; കരാർ നിയമനങ്ങൾക്കായി സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കാൻ ശ്രമമെന്നും ആരോപണം

27 Nov 202622 views 3 min read
പി.എസ്.സിയുടെ വാതിൽ സംസ്ഥാന സർക്കാർ കൊട്ടിയടച്ചെന്ന് കെ.എൻ. ബാലഗോപാൽ; കരാർ നിയമനങ്ങൾക്കായി സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കാൻ ശ്രമമെന്നും ആരോപണം
Advertisement

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പി.എസ്.സിയുടെ വാതിൽ കൊട്ടിയടച്ചുവെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമനങ്ങൾ നടത്തുന്നതിലും വീഴ്ച വരുത്തുകയാണെന്നും കെ.എൻ. ബാലഗോപാൽ ആരോപിച്ചു. സർക്കാർ ചെലവും ബാധ്യതയും കുറയ്ക്കുന്നതിനാണ് പി.എസ്.സി നിയമനങ്ങൾ മന്ദഗതിയിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സെക്രട്ടറിതലത്തിൽ ആലോചിക്കണമെന്ന തീരുമാനം കരാർ നിയമനങ്ങൾക്കുവേണ്ടിയുള്ള നീക്കമാണെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി.പി.എസ്.സി വഴിയുള്ള സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെയും (കെ.എ.എസ്) അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും, പരീക്ഷ എഴുതി സർവീസിൽ പ്രവേശിച്ചവരുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

ആകെ അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരുള്ള കേരളത്തിൽ കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് പി.എസ്.സി വഴി നിയമനം നൽകിയിരുന്നുവെന്നും, എന്നാൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും നികത്തുന്നതും സർക്കാർ വൈകിപ്പിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു. ട്രംപല്ല കേരളം ഭരിക്കുന്നതെന്നും വി.ഡി. സതീശൻ ട്രംപിനെ പഠിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Tags:#കെ എൻ ബാലഗോപാൽ#കേരള പി എസ് സി#കെ എ എസ്#വി ഡി സതീശൻ#തിരുവനന്തപുരം വാർത്തകൾ#കേരള രാഷ്ട്രീയം#KN Balagopal#Kerala PSC Appointments#KAS Kerala#VD Satheesan#Thiruvananthapuram News Malayalam#Kerala Politics
Advertisement

Related News

ചിന്നക്കനാലിൽ ചക്കക്കൊമ്പന് മയക്കുവെടി വച്ചു; ആദ്യ ഡോസ് ഏൽക്കാത്തതിനാൽ റേഡിയോ കോളർ ദൗത്യം പ്രതിസന്ധിയിൽ

ചിന്നക്കനാലിൽ ചക്കക്കൊമ്പന് മയക്കുവെടി വച്ചു; ആദ്യ ഡോസ് ഏൽക്കാത്തതിനാൽ റേഡിയോ കോളർ ദൗത്യം പ്രതിസന്ധിയിൽ

രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി; തൃശൂർ വൈദ്യരത്നം ആയുർവേദ കോളേജ് സുവർണ ജൂബിലി സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു

രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി; തൃശൂർ വൈദ്യരത്നം ആയുർവേദ കോളേജ് സുവർണ ജൂബിലി സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു

പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ

പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ

കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫ്ലക്‌സ് ബോർഡ് നശിപ്പിച്ച സംഭവം: തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെ കോൺഗ്രസ് പുറത്താക്കി; പൊലീസ് കേസെടുത്തു

കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫ്ലക്‌സ് ബോർഡ് നശിപ്പിച്ച സംഭവം: തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെ കോൺഗ്രസ് പുറത്താക്കി; പൊലീസ് കേസെടുത്തു

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് എന്ന മേയറുടെ ആശയം പ്രായോഗികമല്ലെന്ന് ക്ഷേത്രം ട്രസ്റ്റ്; ആചാരങ്ങൾ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂവെന്ന് ഭാരവാഹികൾ

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് എന്ന മേയറുടെ ആശയം പ്രായോഗികമല്ലെന്ന് ക്ഷേത്രം ട്രസ്റ്റ്; ആചാരങ്ങൾ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂവെന്ന് ഭാരവാഹികൾ

Comments

Add a Comment

Our Channels

പി.എസ്.സിയുടെ വാതിൽ സംസ്ഥാന സർക്കാർ കൊട്ടിയടച്ചെന്ന് കെ.എൻ. ബാലഗോപാൽ; കരാർ നിയമനങ്ങൾക്കായി സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കാൻ ശ്രമമെന്നും ആരോപണം | Malayali Media