Malayali Media
Kerala

വാഹന നികുതി കുടിശ്ശിക ഒറ്റത്തവണയായി തീർപ്പാക്കാൻ അവസരം; വൻ ഇളവുകൾ പ്രഖ്യാപിച്ച് മോട്ടോർ വാഹന വകുപ്പ്

24 Nov 202624 views 3 min read
വാഹന നികുതി കുടിശ്ശിക ഒറ്റത്തവണയായി തീർപ്പാക്കാൻ അവസരം; വൻ ഇളവുകൾ പ്രഖ്യാപിച്ച് മോട്ടോർ വാഹന വകുപ്പ്
Advertisement

തിരുവനന്തപുരം: നാല് വർഷമോ അതിലധികമോ വാഹന നികുതി കുടിശ്ശികയുള്ളവർക്ക് പിഴയും പലിശയും ഉൾപ്പെടെയുള്ള തുക വൻ ഇളവുകളോടെ ഒറ്റത്തവണയായി അടച്ച് തീർപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് അവസരമൊരുക്കി. 2026 മാർച്ച് 31-ന് നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് 2027 മാർച്ച് 31 വരെ ഈ പദ്ധതി പ്രകാരം അപേക്ഷിക്കാവുന്നതാണ്.

പദ്ധതി പ്രകാരം 2026 മാർച്ച് 31-ന് അവസാനിച്ച നാല് വർഷത്തെ നികുതി കുടിശ്ശികയുടെ (പിഴയും പലിശയും ഉൾപ്പെടെ) 30 ശതമാനം തുക മാത്രം ട്രാൻസ്‌പോർട്ട് വാഹനങ്ങളും 40 ശതമാനം തുക നോൺ-ട്രാൻസ്‌പോർട്ട് വാഹനങ്ങളും അടച്ചാൽ മതിയാകും. ഗ്രീൻ ടാക്സ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കൽ, മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് വിഹിതം എന്നിവയിൽ നിന്ന് പൂർണ്ണ ഇളവ് ലഭിക്കുമെന്നും, റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് നിശ്ചിത കുടിശ്ശികയോടൊപ്പം കളക്ഷൻ ചാർജുകൾ കൂടി അടച്ച് നടപടികൾ അവസാനിപ്പിക്കാമെന്നും വകുപ്പ് വ്യക്തമാക്കി.

മോഷ്ടിക്കപ്പെട്ടതോ, പൊളിച്ചുവിറ്റതോ, പൂർണ്ണമായി നശിച്ചതോ, ഉപയോഗശൂന്യമായതോ ആയ വാഹനങ്ങൾക്ക് രേഖകൾ സഹിതം അപേക്ഷിച്ചാൽ പരിശോധനയ്ക്ക് ശേഷം ഭാവിയിലെ നികുതി ബാധ്യത ഒഴിവാക്കി നൽകും. എന്നാൽ ഇത്തരത്തിൽ നികുതി ഇളവ് നേടിയ വാഹനം പിന്നീട് നിരത്തിലിറക്കിയാൽ 2026 ഏപ്രിൽ 1 മുതലുള്ള മുഴുവൻ നികുതിയും പിഴയും പലിശയും സഹിതം അടയ്‌ക്കേണ്ടി വരും.

ഇത്തരമൊരു നികുതി ഇളവ് ഇനി ഭാവിയിൽ ലഭിക്കുന്നതല്ലെന്നും, പദ്ധതി പ്രയോജനപ്പെടുത്തുന്നവർ തുടർന്ന് കൃത്യമായി നികുതി അടയ്ക്കണമെന്നും, വീണ്ടും കുടിശ്ശിക വരുത്തിയാൽ ഭാവിയിൽ യാതൊരു ഇളവുകളും ലഭിക്കില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Tags:#മോട്ടോർ വാഹന വകുപ്പ്#വാഹന നികുതി ഇളവ്#ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി#തിരുവനന്തപുരം വാർത്തകൾ#കേരള വാർത്തകൾ#Kerala MVD#Vehicle Tax One Time Settlement#Motor Vehicle Department Kerala#Trivandrum News Malayalam#Kerala News
Advertisement

Related News

പാലക്കാട് സ്കൂൾ ക്ലാസ് മുറിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു; സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ധീൻ

പാലക്കാട് സ്കൂൾ ക്ലാസ് മുറിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു; സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ധീൻ

പള്ളിപ്പെരുന്നാളിനിടെ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ വേദിയിൽ നിന്ന് ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി; കോട്ടയം കിഴയാർ പള്ളിയിലെ ദൃശ്യങ്ങൾ വൈറലാകുന്നു

പള്ളിപ്പെരുന്നാളിനിടെ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ വേദിയിൽ നിന്ന് ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി; കോട്ടയം കിഴയാർ പള്ളിയിലെ ദൃശ്യങ്ങൾ വൈറലാകുന്നു

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നടപടി

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നടപടി

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കണ്ണൂരിലെ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളി; ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കണ്ണൂരിലെ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളി; ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും അമ്പതിനായിരം രൂപ പിഴയും; ശിക്ഷ വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും അമ്പതിനായിരം രൂപ പിഴയും; ശിക്ഷ വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

Comments

Add a Comment

Our Channels

വാഹന നികുതി കുടിശ്ശിക ഒറ്റത്തവണയായി തീർപ്പാക്കാൻ അവസരം; വൻ ഇളവുകൾ പ്രഖ്യാപിച്ച് മോട്ടോർ വാഹന വകുപ്പ് | Malayali Media