Malayali Media
Kerala

സ്ത്രീശക്തി ലോട്ടറി ടിക്കറ്റിലെ ഇരട്ടിപ്പ്: അച്ചടിപ്പിഴവ് ചൂണ്ടിക്കാട്ടിയ രണ്ട് ഏജന്റുമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ലോട്ടറി ഡയറക്ടറേറ്റ്

05 Nov 20261 views 3 min read
സ്ത്രീശക്തി ലോട്ടറി ടിക്കറ്റിലെ ഇരട്ടിപ്പ്: അച്ചടിപ്പിഴവ് ചൂണ്ടിക്കാട്ടിയ രണ്ട് ഏജന്റുമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ലോട്ടറി ഡയറക്ടറേറ്റ്
Advertisement

കൊച്ചി: സ്ത്രീശക്തി ലോട്ടറിയിൽ ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ അച്ചടിച്ചുവന്ന സംഭവം പുറത്തുകൊണ്ടുവന്ന രണ്ട് ലോട്ടറി ഏജന്റുമാരുടെ ലൈസൻസ് ഭാഗ്യക്കുറി ഡയറക്ടറേറ്റ് സസ്പെൻഡ് ചെയ്തു. വകുപ്പിന് പൊതുമധ്യത്തിൽ അപകീർത്തിയുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി ബിജു എസ് (ഏജൻസി നമ്പർ Q 4045), സന്തോഷ് ആർ (ഏജൻസി നമ്പർ Q 6112) എന്നിവർക്കെതിരെയാണ് നടപടി. അച്ചടിശാലയുടെയും ലോട്ടറി വകുപ്പിന്റെയും ഗുരുതര വീഴ്ച നിലനിൽക്കെയാണ് ഏജന്റുമാർക്കെതിരെയുള്ള നടപടി.

ലഭിക്കുന്ന ടിക്കറ്റുകളുടെ കൃത്യത ഉറപ്പുവരുത്തേണ്ട ബാധ്യത ഏജന്റിനാണെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള പേപ്പർ ലോട്ടറി റെഗുലേഷൻ ചട്ടം 5 (5) പ്രകാരമാണ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഇമ്പശേഖർ എസ് ഉത്തരവിറക്കിയത്. കൊല്ലം ട്രഷറിയിൽ നിന്ന് വിതരണം ചെയ്ത ടിക്കറ്റുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കൊല്ലം ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിൽ ലഭിച്ച, ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള സ്ത്രീശക്തി ലോട്ടറിയുടെ എസ്‌സി 819746 എന്ന നമ്പറിലാണ് ഒരേപോലുള്ള രണ്ട് ടിക്കറ്റുകൾ കണ്ടത്. ഇതിന് സമാനമായി കുണ്ടറ ചെറുമൂടുള്ള അഖി ലോട്ടറി ഏജൻസിയിലും ഒരേ നമ്പറിലുള്ള രണ്ട് സ്ത്രീശക്തി ലോട്ടറി ടിക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.

Tags:#സ്ത്രീശക്തി ലോട്ടറി തട്ടിപ്പ്#ലോട്ടറി ഡയറക്ടറേറ്റ് നടപടി#ഇമ്പശേഖർ എസ് ലോട്ടറി ഡയറക്ടർ#സ്ത്രീശക്തി ലോട്ടറി നമ്പർ ഇരട്ടിപ്പ്#ലോട്ടറി ഏജൻസി സസ്പെൻഷൻ#മീനാക്ഷി ലോട്ടറി കൊല്ലം#അഖി ലോട്ടറി കുണ്ടറ#Sthree Sakthi Lottery Duplicate Tickets#Kerala Lottery Directorate Suspension#Biju S Santhosh R Lottery Agents#Kollam Treasury Lottery Issue#Kerala News Malayalam
Advertisement

Related News

ജിഎൻഎ വൈദ്യുതി കരാർ: മുഖ്യമന്ത്രിയോട് 11 ചോദ്യങ്ങളുമായി കെഎസ്ഇബി മുൻ എക്സിക്യൂട്ടീവ് എൻജിനീയർ എം.ജി. സുരേഷ് കുമാർ

ജിഎൻഎ വൈദ്യുതി കരാർ: മുഖ്യമന്ത്രിയോട് 11 ചോദ്യങ്ങളുമായി കെഎസ്ഇബി മുൻ എക്സിക്യൂട്ടീവ് എൻജിനീയർ എം.ജി. സുരേഷ് കുമാർ

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമം: കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർത്തു; റിപ്പോർട്ട് നാളെ കോടതിയിൽ

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമം: കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർത്തു; റിപ്പോർട്ട് നാളെ കോടതിയിൽ

സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രശംസ; കൂടുതൽ സഹായം ഉറപ്പുനൽകിയതായി രമേശ് ചെന്നിത്തല

സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രശംസ; കൂടുതൽ സഹായം ഉറപ്പുനൽകിയതായി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ഉത്തരവിറങ്ങും വരെ സമരം തുടരുമെന്ന് എൽപിഎസ്ടി കൺവീനർ വളർമതി

മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ഉത്തരവിറങ്ങും വരെ സമരം തുടരുമെന്ന് എൽപിഎസ്ടി കൺവീനർ വളർമതി

കരുനാഗപ്പള്ളിയിൽ 17-കാരിയുടെ മരണം ആന്തരികാവയവങ്ങൾ തകർന്ന്; ചികിത്സാപ്പിഴവിൽ വ്യക്തതയില്ലെന്ന് പോലീസ്

കരുനാഗപ്പള്ളിയിൽ 17-കാരിയുടെ മരണം ആന്തരികാവയവങ്ങൾ തകർന്ന്; ചികിത്സാപ്പിഴവിൽ വ്യക്തതയില്ലെന്ന് പോലീസ്

Comments

Add a Comment

Our Channels

സ്ത്രീശക്തി ലോട്ടറി ടിക്കറ്റിലെ ഇരട്ടിപ്പ്: അച്ചടിപ്പിഴവ് ചൂണ്ടിക്കാട്ടിയ രണ്ട് ഏജന്റുമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ലോട്ടറി ഡയറക്ടറേറ്റ് | Malayali Media