Malayali Media
Kerala

ക്യാമറാമാൻ ഫർഹാന്റെ അപ്രതീക്ഷിത വിയോഗം: സത്യം പുറത്തുവരും വരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് വ്ലോഗർ ഉബൈദ്

02 Nov 20261 views 3 min read
ക്യാമറാമാൻ ഫർഹാന്റെ അപ്രതീക്ഷിത വിയോഗം: സത്യം പുറത്തുവരും വരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് വ്ലോഗർ ഉബൈദ്
Advertisement

കൊച്ചി: തന്റെ ക്യാമറാമാനും അടുത്ത സുഹൃത്തുമായിരുന്ന ഫർഹാന്റെ അപ്രതീക്ഷിത മരണത്തിൽ വിശ്വസിക്കാനാകാതെ വൈകാരിക കുറിപ്പുമായി വ്ലോഗർ ഉബൈദ്. മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പോലീസിൽ നിന്നുള്ള പ്രാഥമിക വിവരങ്ങൾ മാത്രമാണ് നിലവിൽ അറിയുന്നതെന്നും കൂടുതൽ സത്യങ്ങൾ വെളിച്ചത്തുവരണമെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി; ആ സത്യം അറിയുന്നതുവരെ ഫർഹാന്റെ കുടുംബത്തോടൊപ്പം താൻ ഉറച്ചുനിൽക്കുമെന്നും ഉബൈദ് പറഞ്ഞു.

ഒന്നര വർഷത്തോളമായി ഒന്നിച്ച് പ്രവർത്തിച്ചുവരികയായിരുന്ന ഫർഹാനുമായുള്ള സൗഹൃദത്തെക്കുറിച്ചും പരിചയപ്പെട്ട സാഹചര്യത്തെക്കുറിച്ചും ഉബൈദ് ഓർത്തെടുത്തു. സുഹൃത്തിന്റെ സ്വകാര്യജീവിതത്തിലേക്ക് അധികം കടന്നുചോദിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രണയബന്ധത്തെക്കുറിച്ചുള്ള ചില സൂചനകൾ ഉബൈദ് കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണമെന്ന വലിയ ആഗ്രഹവും സ്വപ്നങ്ങളും ഫർഹാനുണ്ടായിരുന്നുവെന്നും, ഇത്രയും തിടുക്കത്തിലുള്ള വേർപാട് കടുത്ത വേദനയുണ്ടാക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഉബൈദ് പ്രതികരണം അവസാനിപ്പിച്ചത്.

ഉബൈദ് പങ്കുവെച്ച കറിപ്പിന്റെ പൂര്‍ണരൂപം

ഫർഹാൻ… നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.

Instagram-ൽ വന്ന ഒരു random message-ലുടെയാണ് ഫർഹാനെ ഞാൻ പരിചയപ്പെടുന്നത്.

ഒരിക്കൽ അവൻ എന്നോട് ചോദിച്ചു: "ബ്രോയുടെ കൂടെ ഞാനും വന്നോട്ടെ?"

ഞാൻ പറഞ്ഞത് ഒരേയൊരു വാക്കായിരുന്നു… "വാ…"

അന്ന് തുടങ്ങിയ യാത്രയാണ്. ഏകദേശം ഒന്നര വർഷത്തോളം എൻ്റെ കുടെ അവനുണ്ടായിരുന്നു. എവിടെ പോയാലും എൻ്റെ കുടെ, എൻ്റെ എല്ലാ യാത്രകളിലും, സന്തോഷങ്ങളിലും, തിരക്കുകളിലും ഒരു നിഴൽ പോലെ അവനുണ്ടായിരുന്നു.

എനിക്ക് അവൻ വെറുമൊരു Cameraman ആയിരുന്നില്ല. എന്റെ നല്ലൊരു സുഹ്യത്തായിരുന്നു. സൗഹ്യദം എന്താണെന്ന് എന്നെ ശരിക്കും മനസ്സിലാക്കിത്തന്ന ഒരാളായിരുന്നു.

ഒന്നും എന്നോട് ആവശ്യപ്പെടില്ല. എങ്കിലും കൊടുത്താലും ഒരു പരാതിയും പറയില്ല. എപ്പോഴും വിളിക്കും… "മച്ചാ, എവിടെയാ? മച്ചാ, എവിടെയാ?"

അവനു് സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു.

അതിനുവേണ്ടിയുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി.

ഏകദേശം രണ്ട് മാസമായി അവൻ എൻ്റെ കുടെയുണ്ടായിരുന്നില്ല. ഞാനും വീട്ടിലെ ചില ഹോസ്‌പിറ്റൽ കാര്യങ്ങളുമായി തിരക്കിലായിരുന്നു.

എവിടെ പോയാലും എന്നെ വിളിക്കുന്ന അവൻ, അന്ന് മാത്രം വിളിച്ചില്ല…

പിന്നെ ഞാൻ അവനെ കാണുന്നത് ഇങ്ങനെയൊരു അവസ്ഥയിലാണ്.

അവന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഞാൻ ഒരുപാട് ചോദിക്കാറില്ലായിരുന്നു. പക്ഷേ, അവൻ ഒരുപാട് പ്രിയപ്പെട്ട ഒരാളുണ്ടായിരുന്നു. മുന്ന് വർഷത്തിലധികം നീണ്ട ബന്ധം. അവളെ അവൻ ഒരുപാട് ഇഷ്ട്ടമായിരുന്നു…

എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പോലീസിൽ നിന്ന് ലദിച്ച പ്രാഥമിക വിവരങ്ങൾ മാത്രമാണ് എനിക്കറിയാവുന്നത്. കുടുതൽ സത്യങ്ങൾ പുറത്തുവരേണ്ടതുണ്ട്. ആ സത്യം അറിയുന്നതുവരെ അവന്റെ കുടുംബത്തോടൊപ്പം ഞാനുണ്ടാകും.

ഏറ്റവും കുടുതൽ വേദനിപ്പിക്കുന്നത് അവൻ്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും അവൻ മാത്രമായിരുന്നു മകൻ എന്നതാണ്.

ഫർഹാൻ, നീ എനിക്ക് ആരായിരുന്നുവെന്ന് ഒരുപക്ഷേ നിനക്ക് പോലും അറിയില്ലായിരുന്നിരിക്കാം.

നിന്റെ ജീവിതത്തിൽ ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം, ജീവിതത്തിൽ എതങ്കിലും നേടണം… പക്ഷേ ഇത്ര പെട്ടെന്ന് നീ ഞങ്ങളെ വിട്ടുപോകുമെന്ന് ഒരിക്കലും കരുതിയില്ല. നീ പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലടാ…. ഒരു കാര്യം മാത്രം ഞാൻ തീരുമമതിച്ചിട്ടുണ്ട്. എൻ്റെ ജീവിതകാലം മുഴുവൻ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാൻ കുടെയുണ്ടാകും. നീ എനിക്ക് തന്ന സൗഹ്യദവും സ്നേഹവും ഒരിക്കലും മറക്കില്ല. Rest in Peace Farhan. എല്ലാവരും അവനും അവൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം. അവന്റെ കുടുംബത്തിന് ഈ വേദന താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ……

Tags:#വ്ലോഗർ ഉബൈദ്#ക്യാമറാമാൻ ഫർഹാൻ മരണം#ഉബൈദ് ഇൻസ്റ്റാഗ്രാം പോസ്റ്റ്#ഫർഹാൻ മരണം അന്വേഷണം#കൊച്ചി വാർത്തകൾ#Vlogger Ubaid#Cameraman Farhan Death#Ubaid Instagram Post#Farhan Kochi News#Kerala Vlogger News Malayalam
Advertisement

Comments

Add a Comment

Our Channels