Malayali Media
Kerala

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനും തരംതാഴ്ത്താനുമുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു

02 Nov 20261 views 3 min read
കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനും തരംതാഴ്ത്താനുമുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു
Advertisement

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ ജോലിയിൽ നിന്ന് നീക്കാനും തരംതാഴ്ത്താനും ഇറക്കിയ വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. വിവിധ കോണുകളിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള സർക്കാരിന്റെ പുതിയ തീരുമാനം.

2025 സെപ്റ്റംബർ ഒന്നിനോ അതിന് ശേഷമോ മതിയായ യോഗ്യതയില്ലാതെ സർവീസിൽ പ്രവേശിച്ചവരെ പിരിച്ചുവിടാനും, അർഹതയില്ലാതെ പ്രൊമോഷൻ നേടിയവരെ കാലതാമസമില്ലാതെ മാതൃ തസ്തികയിലേക്ക് റിവേർട്ട് ചെയ്യാനുമായിരുന്നു കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നത്. കൂടാതെ മാതൃ തസ്തികയ്ക്ക് ആവശ്യമായ ടെറ്റ് പാസായവർക്ക് മാത്രമേ തുടർന്ന് സ്ഥാനക്കയറ്റം നൽകാവൂ എന്നും, സ്കൂൾ മാനേജർമാർ ഈ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പാക്കണമെന്നും ഉത്തരവ് വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതിയുടെ കർശന നിർദ്ദേശങ്ങൾ മുൻനിർത്തിയാണ് ഉത്തരവിറക്കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയതെങ്കിലും, തീരുമാനം ആയിരത്തോളം അധ്യാപകരുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇടത് അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Tags:#കെ ടെറ്റ് ഉത്തരവ് പിൻവലിച്ചു#വിദ്യാഭ്യാസ വകുപ്പ് കേരളം#എയ്ഡഡ് സ്കൂൾ അധ്യാപകർ#കെ ടെറ്റ് യോഗ്യത#ഇടത് അധ്യാപക സംഘടനകൾ#സുപ്രീം കോടതി നിർദ്ദേശം#കേരള വാർത്തകൾ#KTET Order Withdrawn Kerala#General Education Department#Non KTET Teachers Dismissal Cancelled#Aided School Teachers Kerala#Kerala Education News Malayalam
Advertisement

Comments

Add a Comment

Our Channels