Malayali Media
Kerala

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമം: കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്തേക്കും; ഡിജിപി റിപ്പോർട്ട് തേടി

Admin User02 Nov 202628 views 3 min read
അടൂർ പോലീസ് സ്റ്റേഷൻ അതിക്രമം: കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്തേക്കും; ഡിജിപി റിപ്പോർട്ട് തേടി
Advertisement

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ അതിക്രമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുക്കാൻ നീക്കം. സംഭവത്തിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് ഡിജിപി അടിയന്തര റിപ്പോർട്ട് തേടി. ജനപ്രതിനിധികൾ സ്റ്റേഷനിലെത്തുന്നതിൽ തെറ്റില്ലെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചകൾ ഗൗരവമായി പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി; ഇതിന് പിന്നാലെ എസ്പി ഡിവൈഎസ്പിയോട് പ്രാഥമിക റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഫെനി നൈനാൻ അടക്കമുള്ളവർക്കെതിരെയും നടപടി ഉണ്ടായേക്കും. ലോക്കപ്പിന് സമീപം നിന്ന് രാജൻ ജോസഫുമായി സംസാരിക്കുന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനും വിവരങ്ങൾ തിരക്കാനുമാണ് എത്തിയതെന്നാണ് ശ്രീനാദേവിയുടെ വിശദീകരണമെങ്കിലും, വാദിയായ ഇവരെ സ്റ്റേഷനിൽ നിന്നാരെങ്കിലും ഔദ്യോഗികമായി വിളിച്ചുവരുത്തിയതാണോ എന്ന് വ്യക്തമാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

രാജൻ ജോസഫിനെ സ്റ്റേഷനിൽ എത്തിച്ചപ്പോഴുള്ള സംഘർഷത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിൽ, നിലവിലെ വകുപ്പുകൾ മാറ്റി കൂടുതൽ ഗൗരവമുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ പുതുക്കണമെന്നും കണ്ടാലറിയാവുന്നവർക്കൊപ്പം ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതിചേർക്കണമെന്നും സിപിഐഎം നേതൃത്വം ആവശ്യപ്പെടുന്നുണ്ട്.

Tags:#അടൂർ പോലീസ് സ്റ്റേഷൻ ആക്രമണം#ശ്രീനാദേവി കുഞ്ഞമ്മ#പത്തനംതിട്ട പോലീസ്#ഡിജിപി അന്വേഷണം#ഫെനി നൈനാൻ#കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം#സിപിഐഎം പരാതി#രാജൻ ജോസഫ്#Adoor Police Station Attack#Sreenadevi Kunjamma Congress#Pathanamthitta Police Station Clash#Kerala Police DGP Report#Pathanamthitta Crime News Malayalam
Advertisement

Comments

Add a Comment

Our Channels

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമം: കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്തേക്കും; ഡിജിപി റിപ്പോർട്ട് തേടി | Malayali Media