Malayali Media
Kerala

മഹാരാജാസ് കോളേജ് പ്രതിഷേധം: വ്യക്തിഗത ചിത്രങ്ങൾ പ്രചരിപ്പിച്ച് സൈബർ ബുള്ളിയിംഗ് നടത്തുന്നു; പോലീസിൽ പരാതി നൽകി യൂണിയൻ ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ

Admin User02 Nov 202632 views 3 min read
മഹാരാജാസ് കോളേജ് പ്രതിഷേധം: വ്യക്തിഗത ചിത്രങ്ങൾ പ്രചരിപ്പിച്ച് സൈബർ ബുള്ളിയിംഗ് നടത്തുന്നു; പോലീസിൽ പരാതി നൽകി യൂണിയൻ ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ
Advertisement

കൊച്ചി: മഹാരാജാസ് കോളേജിൽ മന്ത്രി പങ്കെടുത്ത ചടങ്ങിലുണ്ടായ പ്രതിഷേധ സംഭവങ്ങൾക്ക് പിന്നാലെ തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണത്തിനെതിരെ യൂണിയൻ ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ പോലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം തന്റെ വ്യക്തിപരമായ ഫോട്ടോകളും കുടുംബാംഗങ്ങളുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്ന് അവർ വ്യക്തമാക്കി.

മന്ത്രിയോട് തികച്ചും സമാധാനപരമായ രീതിയിലാണ് ചോദ്യങ്ങൾ ഉന്നയിച്ചതെന്നും കൂട്ടത്തോടെ സ്റ്റേജിൽ കയറി ആക്രമിക്കുകയൊന്നും ചെയ്തിട്ടില്ലെന്നും നഫീസത്തുൽ പറഞ്ഞു. ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മന്ത്രിക്ക് സാധിക്കുമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയപരമായ മറുചോദ്യങ്ങൾ ആർക്കും ഉന്നയിക്കാമെന്നിരിക്കെ, അതിന് തുനിയാതെ വ്യക്തിഹത്യയും ബുള്ളിയിംഗുമാണ് ഇപ്പോൾ നടത്തുന്നതെന്നും നഫീസത്തുൽ കൂട്ടിച്ചേർത്തു.

Tags:#നഫീസത്തുൽ മിസ്രിയ#മഹാരാജാസ് കോളേജ്#സൈബർ ആക്രമണം പരാതി#കോളേജ് യൂണിയൻ ചെയർപേഴ്സൺ#വിദ്യാർത്ഥി സമരം കൊച്ചി#Nafisathul Misriya#Maharajas College Union Chairperson#Cyber Bullying Complaint#Kerala Campus News Malayalam
Advertisement

Comments

Add a Comment

Our Channels

മഹാരാജാസ് കോളേജ് പ്രതിഷേധം: വ്യക്തിഗത ചിത്രങ്ങൾ പ്രചരിപ്പിച്ച് സൈബർ ബുള്ളിയിംഗ് നടത്തുന്നു; പോലീസിൽ പരാതി നൽകി യൂണിയൻ ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ | Malayali Media