തിരുവനന്തപുരം:പരസ്യ പ്രസ്താവനകളിൽ നിന്ന് നേതാക്കൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണത്തിന് മറുപടിയായി കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വിവാദ പരാമർശങ്ങൾ പാർട്ടിക്ക് വലിയ അവമതിപ്പും തലവേദനയും സൃഷ്ടിക്കുന്നതിനൊപ്പം പ്രവർത്തകരെയും അനുഭാവികളെയും വേദനിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നേതാക്കൾക്ക് പറയാനുള്ള അഭിപ്രായങ്ങൾ പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്നും പരസ്യ പ്രതികരണങ്ങൾ ഒരു തരത്തിലും ഭൂഷണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി അച്ചടക്കം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അത്തരം വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്ന യാതൊരുവിധ പ്രതികരണങ്ങളും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് സണ്ണി ജോസഫ് കർശന നിർദേശം നൽകി.





